സൗദിയിൽ മൃതദേഹങ്ങളുമായി പോയ ആംബുലൻസ് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
ദമാം: സൗദി അറേബ്യയിൽ മൃതദേഹങ്ങളുമായി പോയ ആംബുലൻസിൻ്റെ മുൻവശത്തെ ടയർ പൊട്ടി അപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ചെറുവാടി സ്വദേശി അബ്ദുൽ മുനീഫാണ് മരിച്ചത്. ഹഫറൽ ബാത്തിനിൽ നിന്ന് ദമാം എയർപോർട്ടിലേക്ക് എംബാം ചെയ്ത മൃതദേഹങ്ങളുമായി പോയ ആംബുലൻസാണ് മറിഞ്ഞത്. ഫ്രൈറ്റ് ലോജിസ്റ്റിക്സ് എന്ന കാർഗോ കന്പനി ജീവനക്കാരനായ മുനീഫാണ് ആംബുലൻസ് ഓടിച്ചിരുന്നത്. നാലു വർഷമായി ഈ കന്പനിക്കുവേണ്ടിയാണു മുനീഫ് ജോലി ചെയ്യുന്നത്. മൂന്നു മാസം പ്രായമുള്ള കുട്ടിയുണ്ട്.

