മലയാ­ളി­ വീ­ട്ടമ്മയെ­ സൗ­ദി­യിൽ മരി­ച്ച നി­ലയിൽ കണ്ടെ­ത്തി­


ദമാം : മലയാളി വീട്ടമ്മയെ സൗദി അറേബ്യ യിലെ ഹഫൂഫിൽ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ ആന്പല്ലൂർ സ്വദേശി ജയരാജന്‍റെ ഭാര്യ സുവർണ (43) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴു വർഷമായി സൗദി അറേബ്യയിൽ‍ താമസിക്കുന്ന ഇവർ പത്താം തരം പരീക്ഷയെഴുതുന്ന മകളെ രാവിലെ സ്കൂളിലേക്ക് അയച്ചതിന് ശേഷം ജീവനൊടുക്കുകയായിരുന്നു. 

പരീക്ഷ കഴിഞ്ഞു തിരിച്ചത്തിയമകൾ അമ്മ വാതിൽ‍ തുറക്കാതിരുന്നതിനാൽ അച്ഛനെ വിവരമറിയിക്കുകയും ജനൽ വഴി അകത്തു കടന്നുപരിശോധിക്കുകയും ചെയ്തപ്പോഴാണ് സംഭവമറിഞ്ഞത്. ആദ്യം കൈ ഞരന്പ് മുറിച്ചതായി കണ്ടെത്തി. മരണത്തിന് ആരും ഉത്തരവാദിയല്ലെന്നുംതന്നെ അൽ ഹസ്സയിൽ തന്നെ അടക്കണം എന്നെഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു.  

മകളുടെ പരീക്ഷ കഴിഞ്ഞു പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകാനായി തയ്യാറെടുത്തുവരികയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. 

മൂത്ത മകൾ സാന്ദ്ര നാട്ടിൽപ്ലസ് ടു വിദ്യാർത്‍ഥിനിയാണ്. ജയരാജൻ വൃക്ക രോഗത്തിന് ചികിത്സയിലാണ്. റുഗെഗ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കിംങ് ഫഹദ് മോർ‍ച്ചറിയിലേക്ക് മാറ്റി.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed