പതി­നെ­ട്ടു­കാ­രനെ­ നാ­ലംഗസംഘം വെ­ടി­വെ­ച്ച് കൊ­ലപ്പെ­ടു­ത്തി­


ചണ്ധിഗഡ്: നാലംഗസംഘം പതിനെട്ടുകാരനെ വെടിവെച്ച് കൊലപ്പെടുത്തി. മദീന സ്വദേശിയായ രാജേഷ് സിംഗാണ് കൊല്ലപ്പെട്ടത്. അഞ്ചുമാസം മുന്പ് ഇയാളുടെ സഹോദരനും ഇതേരീതിയിൽ കൊല്ലപ്പെട്ടിരുന്നു.

പത്താം ക്ലാസ് വിദ്യാർഥിനിയായ സഹോദരിയെ കാത്ത് സോനാപ്പെട്ടിലെ സ്കൂളിന് സമീപം നിൽക്കുന്പോഴാണ് കാറിലെത്തിയ നാലംഗ സംഘം രാജേഷിന് നേരെ പത്ത് തവണ നിറയൊഴിച്ചത്. രാജേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സാവൻകുമാറിനും വെടിവെയ്പിൽ പരിക്കേറ്റു. അക്രമികളിൽ രണ്ട് പേരെ ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞു. ഇവർ രാജേഷിന്റെ സഹോദരൻ രാകേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തങ്ങൾ തിരയുന്നവരാണെന്ന് പോലീസ് വ്യക്തമാക്കി.

വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ അഞ്ച് മാസം മുന്പാണ് പതിനൊന്നംഗ സംഘം രാകേഷിനെ കൊലപ്പെടുത്തിയത്. അന്ന് രാജേഷ് സംഭവം നേരിൽക്കണ്ടിരുന്നു. ഇതാവാം കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽ എട്ട് പേരെ പോലീസ് പിടികൂടിയിരുന്നു. രാജേഷിന്റെ മരണത്തെത്തുർന്ന് പ്രകോപിതരായ ബന്ധുക്കളംു നാട്ടുകാരും മൃതദേഹവുമായി റോഡ് ഉപരോധിച്ചു. പോലീസിന്റെ അനാസ്ഥയാണ് രാജേഷിന്റെ മരണത്തിന് കാരണമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

റോഡ് ഉപരോധിക്കുകയും പോലീസുകാരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തെന്നാരോപിച്ച് രാജേഷിന്റെ പിതാവടക്കം 25 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരിൽ 14 പേർക്കെതിരെ കൊലപാതകശ്രമത്തിനാണ് കേസെടുത്തത്. ഇവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed