വി­ദേ­ശി­കൾ‍­ക്ക് ചു­മത്തു­ന്ന ലെ­വി­ പി­ൻ‍­വലി­ക്കി­ല്ലെ­ന്ന് സൗ­ദി­ ധനകാ­ര്യ മന്ത്രി­


റിയാദ് : വിദേശികൾക്ക് ചുമത്തുന്ന ലെവി പിൻ‍വലിക്കില്ലെന്ന് സൗദി. എണ്ണ വില തകർച്ചയും സാന്പത്തിക പരിഷ്‍കാരങ്ങളും തമ്മിൽ ബന്ധമില്ലെന്നും സൗദി ധനകാര്യ മന്ത്രി പറഞ്ഞു. വിദേശ തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഏർപ്പെടുത്തിയ പുതിയ ലെവി പിൻവലിക്കുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ലെന്നു സൗദി ധനകാര്യ മന്ത്രി മുഹമ്മദ്‌ അല്‍ ജദ്ആൻ പറഞ്ഞു. 

ലെവി ഉൾപ്പെടെ സാന്പത്തിക പരിഷ്‍കരണ പദ്ധതികളെ കുറിച്ചൊന്നും ഇപ്പോൾ പുനഃരാലോചനഇല്ലെന്ന് അമേരിക്കയിൽ സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. തീരുമാനിച്ച പദ്ധതികൾ ദീർഘകാലം നടപ്പിലാക്കുക തന്നെ ചെയ്യും. സാന്പത്തിക പരിഷ്‍കാരങ്ങൾക്ക് എണ്ണ വില തകർച്ചയുമായി ഒരു ബന്ധവുമില്ലെന്നും മുഹമ്മദ്‌ അൽ‍ ജദ്ആൻ പറഞ്ഞു.

ഫാമിലി വിസയിൽ ഉള്ളവർക്ക് കഴിഞ്ഞ ജൂൺ മുതലും വിദേശ തൊഴിലാളികൾക്ക് ഈ വർഷം ആദ്യം മുതലുമാണ് സൗദിയിൽ ലെവി പ്രാബല്യത്തിൽ വന്നത്. കനത്ത സാന്പത്തിക ബാധ്യത ഉണ്ടാക്കുന്നതിനാൽ ലെവി പിൻ‍വലിക്കണമെന്ന് സ്വകാര്യ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടിരുന്നു. കുടുംബാംഗങ്ങൾക്ക് പ്രതിമാസം നൂറു റിയാലാണ് ആദ്യ വർഷം ഈടാക്കുന്ന ലെവി. 

സൗദി തൊഴിലാളികളുടെ എണ്ണം പകുതിയിൽ കുറവുള്ള സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾക്ക് പ്രതിമാസം നാനൂറ് റിയാൽ വീതവും പകുതിയിൽ കൂടുതൽ സൗദികൾ ഉള്ള സ്ഥാപനങ്ങളിലെ വിദേശികൾക്ക് മുന്നൂറു റിയാൽ വീതവും ലെവി അടയ്‍ക്കണം. 2020 വരെ ഓരോ വർഷവും ലെവി വർദ്ധിച്ചു കൊണ്ടിരിക്കും. ലെവി താങ്ങാനാകാതെ മലയാളികൾ‍ ഉൾപ്പെടെ പതിനായിരക്കണക്കിന് വിദേശികൾ ഇതിനകം സൗദിയിൽ നിന്നും മടങ്ങി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed