ജിദ്ദയിൽ പത്ത് നടപ്പാലങ്ങൾ കൂടി നിർമ്മിക്കുന്നു
ജിദ്ദ : നഗരത്തിൽ റോഡുകൾ മുറിച്ചുകടക്കുന്നവർക്ക് വേണ്ടി പുതുതായി പത്ത് നടപ്പാലങ്ങൾ നിർമ്മിക്കാനും രണ്ടു നടപ്പാലങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാനും നഗരസഭ മൂന്നു കരാറുകൾ ഒപ്പുവെച്ചതായി മേയർ ഡോ. ഹാനി അബൂറാസ് അറിയിച്ചു.
സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ജിദ്ദ ഡെവലപ്‌മെന്റ് ആന്റ് അർബൻ റീജനറേഷൻ കന്പനിയാണ് പദ്ധതി നടപ്പാക്കുക. നഗരസഭയെ പ്രതിനിധീകരിച്ച് ജിദ്ദ ഡെവലപ്‌മെന്റ് ആന്റ് അർബൻ റീജനറേഷൻ കന്പനി സി.ഇ.ഒ എൻജിനീയർ ഇബ്രാഹിം കുതുബ്ഖാനയും പദ്ധതി നടപ്പാക്കുന്ന കന്പനിയെ പ്രതിനിധീകരിച്ച് അൽ ഹദീസ അഡ്വർട്ടൈസിംഗ് കന്പനി ഡയറക്ടർ ജനറലും കരാറിൽ ഒപ്പുവെച്ചു.

