സൗദിയിൽ അഡ്രസ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും
മദീന : നാഷണൽ അഡ്രസ് സിസ്റ്റത്തി ൽ രജിസ്റ്റർ ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് മുന്നറിയിപ്പ്. ഏപ്രിൽ 14 മുതലായിരിക്കും അക്കൗണ്ട് മരവിപ്പിക്കൽ നടപടി ആരംഭിക്കുക. ബാങ്ക് ഉപഭോക്താക്കൾ പോസ്റ്റ് ബോക്സ് വിലാസത്തിന് പുറമെ താമസിക്കുന്ന സ്ഥലം അഡ്രസ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.
സ്വദേശികളും വിദേശികളും ഉൾപ്പെടെ മുഴുവൻ ബാങ്ക് അക്കൗണ്ട് ഉടമകളും നാഷണൽ അഡ്രസ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. വിലാസവും ലൊക്കേഷൻ വിവരങ്ങളും നൽകി അഡ്രസ് ഡോട് ജി.ഒ.വി ഡോട് എസ്.എ എന്ന പോർട്ടലിലാണ് രജിസ്ട്രേഷൻ ചെയ്യേണ്ടത്. ബാങ്ക് അക്കൗണ്ട് ഉള്ളവർ അഡ്രസ് സിസ്റ്റത്തിൽ രജിസ്ട്രേഷൻ നേടി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം.

