എക്സി­റ്റ് വി­സയിൽ സൗ­ദി­യി­ൽ ­നി­ന്നും കഴിഞ്ഞ വർഷം നാ­ടു­വി­ട്ടത് 11 ലക്ഷം പേർ


റിയാദ് : കഴിഞ്ഞ വർഷം സൗദിയിൽ നിന്നും എക്സിറ്റ് വിസയിൽ നാടു വിട്ടത് പതിനൊന്നു ലക്ഷത്തി എൺപത്തി ആറായിരം വിദേശികളെന്നു സൗദി ജവാസാത് ഡയറക്ടറേറ്റ്. ഈ വർഷം കൂടുതൽ വിദേശികൾ എക്സിറ്റിൽ പോകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പുതുതായി ഏർപ്പെടുത്തിയ ലെവി, സ്വദേശിവൽക്കരണം തുടങ്ങിയ കാരണത്താൽ നിരവധി പേരാണ് സൗദിയിൽ നിന്ന് എക്‌സിറ്റ് വിസയിൽ രാജ്യം വിടുന്നത്. 

അതിനാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഈ വർഷം  എക്‌സിറ്റിൽ പോകുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കും. ജീവിത ചിലവിലുണ്ടായ വർദ്ധന കാരണം നിരവധി പേരുടെ കുടുംബങ്ങളും ഈ അധ്യയന വർഷം അവസാനിക്കുന്നതോടെ നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ വര്‍ഷം നാലു ലക്ഷം വിദേശികൾ പുതിയ തൊഴിൽ വിസയിൽ സൗദിയിൽ എത്തിയതായി ജവാസാത്  ഡയറക്ടറേറ്റ് അറിയിച്ചു. മുപ്പത് ലക്ഷം പേർക്ക് എക്‌സിറ്റ് റീ എൻട്രി വിസകളും കഴിഞ്ഞ വർഷം  നൽകി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed