സൗ­ദി­യിൽ‍ നി­ന്ന് മടങ്ങു­ന്ന ഇന്ത്യക്കാ­രു­ടെ­ എണ്ണത്തിൽ‍ വർ‍­ദ്ധനവെ­ന്ന് റി­പ്പോ­ർ­ട്ട്


കൂടുതൽ‍ തൊഴിൽ‍ മേഖലകൾ  സ്വദേശിവൽ‍ക്കരിക്കുന്ന സാഹചര്യത്തിൽ സൗദിയിൽ‍ നിന്ന് മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ‍ വർ‍ദ്ധനവുണ്ടായതായി റിപ്പോർട്ട്. വിദേശ രാജ്യങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങൾ‍ കഴിഞ്ഞ വർ‍ഷം വിവിധ രാജ്യങ്ങളിലെ പൗരന്മാർ‍ക്ക് അനുവദിച്ച വിസയുടെ വിവരം ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അബ്‌ദുറഹ്‌മാൻ അൽ‍ യൂസുഫ് സൗദി വ്യക്തമാക്കി.   ഒന്നേകാൽ‍ കോടി വിസകളാണ് കഴിഞ്ഞ വർഷം അനുവദിച്ചത്. ഇതിൽ‍ 15 ലക്ഷം സന്ദർ‍ശക വിസകളും അഞ്ച് ലക്ഷം ബിസിനസ് വിസിറ്റ് വിസകളുമാണ്. 

കഴിഞ്ഞ സപ്റ്റംബറിന് ശേഷം സൗദിയിൽ‍ നിന്ന് മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. കഴിഞ്ഞ വർ‍ഷം സപ്റ്റംബർ‍ 12 വരെ 3253901 ഇന്ത്യക്കാർ‍ സൗദിയിലുണ്ടായിരുന്നതായാണ് ഇന്ത്യൻ എംബസിയുടെ കണക്ക്. എന്നാൽ‍ നിലവിൽ‍ 3051711 ഇന്ത്യക്കാർ‍ മാത്രമാണ് സൗദിയിലുള്ളതെന്ന് ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽ‍ഫെയർ‍ വിഭാഗം കോൺസുലാർ‍ അനിൽ‍ നോട്ടിയാൽ‍ അറിയിച്ചു. സൗദിയിൽ സ്വദേശിവൽ‍ക്കണം ഏർപ്പെടുത്തുന്നത് നിരവധി വിദേശികൾ‍ ഈ വർ‍ഷം സ്വദേശത്തേക്ക് മടങ്ങാൻ നിർ‍ബന്ധിതരാക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed