ഷാർജ വിമാനത്താവളത്തിൽ പുതിയ ടെർമിനൽ വരുന്നു
ദുബൈ : സ്മാർട്ട് കിയോസ്കകളും, അത്യാധുനിക സൗകര്യങ്ങളുമായി ഷാർജ വിമാനത്താവളത്തിൽ ആഗമനത്തിന് പുതിയ ടെർമിനൽ ഒരുങ്ങുന്നു. പുതിയ ടെർമിനൽ ഏപ്രിലിൽ തുറക്കും. 150 കോടി ദിർഹം ചിലവിൽ നടക്കുന്ന വിമാനത്താവള വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ ടെർമിനൽ നിർമ്മിക്കുന്നത്. 2027ഓടെ ഷാർജ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണം രണ്ട് കോടിയാക്കി ഉയർത്തുകയാണ് വികസനപദ്ധതിയുടെ ലക്ഷ്യം.
യാത്രക്കാരുടെ എണ്ണത്തിൽ പത്തു ശതമാനം വളർച്ചയാണ് കഴിഞ്ഞ വർഷം ഉണ്ടായിരിക്കുന്നത്.വികസനപദ്ധതി പൂർത്തിയായാൽ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ വിമാനക്കന്പനികൾ ഷാർജയിൽനിന്ന് സർവ്വീസുകൾ നടത്തുമെനന്നും പുതിയ ടെർമിനൽ വരുന്നതോടെ ഈ വർഷം 1.2 കോടി യാത്രക്കാർ 120 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷാർജ വഴി പറക്കുമെന്നാണ് കരുതുന്നതെന്നതും ഷാർജ ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി മേധാവി ഷെയ്ഖ് ഫൈസൽ ബിൻ സൗദ് അൽ ഖാസിമി പറഞ്ഞു.
പല ഘട്ടങ്ങളായി നടക്കുന്ന പദ്ധതിയിൽ വിമാനത്താവളത്തിലേക്കുള്ള റോഡുകളും വികസിപ്പിക്കും.

