കേരള സർക്കാർ രാജ്യത്തിനാകെ മാതൃകയാണെന്ന് യെച്ചൂരി
തൃശൂർ: കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ രാജ്യത്തിനാകെ മാതൃകയാണെന്ന് സി.പി.ഐ .എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്ത് എങ്ങനെ ജനപക്ഷബദൽ കെട്ടിപ്പടുക്കാമെന്നതിനും പ്രവർത്തിക്കാമെന്നതിനും തെളിവാണ് കേരളസർക്കാർ. രാജ്യം നേരിടുന്ന വെല്ലുവിളികൾ എ
ങ്ങനെ അഭിമുഖീകരിക്കാമെന്നതിന് കേരളം മാതൃകയാണ്. അത് കൊണ്ടുതന്നെയാണ് ബി.ജെ.പിയും ആർ.എസ്.എസ്സും ഈ സർക്കാരിനും സി.പി.ഐ എമ്മിനുമെതിരായി കടുത്ത ആക്രമണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എമ്മിനെ ദുർബലപ്പെടുത്താനും തകർക്കാനുമായി കായികാക്രമണം സംഘടിപ്പിക്കുന്നു. അക്രമങ്ങൾക്കെതിരായ പ്രതിരോധം സ്വാഭാവികമായുണ്ടാകുന്നതാണ്. ജനാധിപത്യപരമായും ജനങ്ങളെ അണിനിരത്തിയുമാണ് അക്രമങ്ങളെ സി.പി.ഐ.എം പ്രതിരോധിക്കുന്നത്. അക്രമം സി.പി.ഐ.എം സംസ്കാരമല്ല. സി.പി.ഐ.എമ്മാണ് നിരന്തരമായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 577 പേരാണ് എതിരാളികളുടെ അക്രമത്തിൽ കേരളത്തിൽ പ്ര
സ്ഥാനത്തിനായി രക്തസാക്ഷിത്വം വരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളെ ജനാധിപത്യപരമായി നേരിടുകയാണ് പാർടി ശൈലി. എവിടെയെങ്കിലും ഇതിൽ വ്യതിചലനമുണ്ടായെങ്കിൽ തിരുത്തൽ നടപടി സ്വീകരിക്കുംമെന്നും യെച്ചൂരി പറഞ്ഞു.

