‍തൊ­ഴിൽ മേ­ഖലയി­ലെ­ നി­യമലംഘനം: ശി­ക്ഷ ഭേ­ദഗതി­ ചെ­യ്തു­


മദീന : സൗദിയിൽ തൊഴിൽ മേഖലയിലെ നിയമലംഘനങ്ങളും അവയ്ക്കുള്ള ശിക്ഷകളും ഭേദഗതി ചെയ്തു. നിയമലംഘനം കണ്ടെത്തിയാൽ പിഴ, സ്ഥാപനം അടച്ചു പൂട്ടൽ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ശിക്ഷകൾ. എഴുപതോളം നിയമലംഘനങ്ങളുടെയും അവയ്ക്കുള്ള ശിക്ഷകളുടെയും പുതിയ പട്ടിക സൗദി തൊഴിൽ‍ മന്ത്രാലയം പ്രസിദ്ധീകരിച്ചു. 

പല നിയമലംഘനങ്ങൾക്കും പിഴസംഖ്യ വർദ്ധിപ്പിച്ചു. അറബി ഭാഷ ഉപയോഗിക്കേണ്ട മേഖലകളിൽ ഉപയോഗിക്കാതിരുന്നാലും തൊഴിലാളികളുമായും അവരുടെ ജോലിയുമായും ബന്ധപ്പെട്ട രേഖകൾ സ്ഥാപനത്തിന്‍റെ ആസ്ഥാനത്ത് സൂക്ഷിക്കാതിരുന്നാളും അയ്യായിരം റിയാൽ പിഴ ചുമത്തും. തെറ്റായ വിവരം നൽകി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചാൽ ഇരുപത്തി അയ്യായിരം റിയാൽ ആയിരിക്കും പിഴ. 

തൊഴിൽ വിസ വിൽക്കുക, വിൽക്കാൻ സഹായിക്കുക എന്നീ കുറ്റങ്ങൾ‍ക്ക് അന്പതിനായിരം റിയാൽ പിഴ ചുമത്തുമെന്നും പുതിയ നിയമം പറയുന്നു. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിന്‍ വീഴ്ച വരുത്തിയാൽ സ്ഥാപനം ഒരു ദിവസം അടച്ചിടും. സ്വദേശികൾ ജോലി ചെയ്യുന്ന വ്യാജ രേഖയുണ്ടാക്കിയാൽ സ്ഥാപനം അഞ്ചു ദിവസത്തേക്ക് അടച്ചു പൂട്ടും. 

ലൈസൻസ് ഇല്ലാത്ത സൗദികളെ ജോലിക്ക് വെച്ചാൽ‍ സ്ഥാപനം സ്ഥിരമായി അടച്ചു പൂട്ടേണ്ടി വരും. ലൈസൻസ് മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകുക, അനധികൃതമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുക എന്നീ നിയമലംഘനങ്ങളും സ്ഥാപനം അടച്ചുപൂട്ടാൻ കാരണമാകുമെന്ന് മന്ത്രാലയം അറിയിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed