ഇന്ത്യക്കാ­രു­ടെ­ പ്രശ്നങ്ങൾ ഒറ്റ ട്വീ­റ്റിൽ പരി­ഹരി­ക്കും: സു­ഷമാ­ സ്വരാ­ജ്


റിയാദ്:  ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്ക് ഒറ്റ ട്വീറ്റിൽ പരിഹാരം കാണുമെന്ന് കേന്ദ്ര മന്ത്രി സുഷമാ സ്വരാജ്. എന്തു പ്രശനം ഉണ്ടായാലും തനിക്കു അക്കാര്യം സൂചിപ്പിച്ചു ട്വീറ്റ് ചെയ്യാൻ  പ്രവാസികളോട് ആവശ്യപ്പെട്ടു. ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ പ്രാധാന്യം പരിഗണിച്ചുള്ള സത്വര ഇടപെടലും സാധ്യമായ പരിഹാര നടപടികളും സുഷമ സ്വരാജ് ഉറപ്പു നൽകി.   സദസ് ആവേശപൂർവം പ്രതികരിച്ച പ്രസംഗത്തിൽ സുഷമ സ്വരാജ് ജനാദ്രിയ ഉത്സവത്തിൽ സൗദി അറേബ്യ ഇന്ത്യക്ക് നൽകിയ ആദരവ് ആവേശകരവും ഉഭയകക്ഷി സൗഹാർദത്തിന്റെ ഊഷ്മളത അനാവരണം ചെയ്യുന്നതാണെ ന്നും വ്യക്തമാക്കി. 

യെമനിൽ നിന്ന് ഇന്ത്യക്കാരെ  സ്വദേശത്തേക്കു കൊണ്ടുവന്നതുൾപ്പെടയുള്ള പ്രതിസന്ധിഘട്ടങ്ങളിൽ സൗദി അറേബ്യ കാണിച്ച സഹകരണവും സഹായവും വില
മതിക്കാത്തതാണെന്നും സുഷമ വ്യക്തമാ. സൗദിയും ഇന്ത്യയും തമ്മിൽ ശക്തിപ്പെട്ട് വരുന്ന സഹകരണവും പങ്കാളിത്തവും  സംബന്ധിച്ചും സുഷമ സ്വരാജ് വിവ
രിച്ചു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed