കു­വൈ­ത്ത് എക്സ്പോ ­-2018ന് തുടക്കമായി­


കുവൈത്ത് സിറ്റി: കുവൈത്ത് എക്സ്പോ −2018 പൊതുമരാമത്ത് മന്ത്രി ഹുസാം അൽ റൂ‍മി ഉദ്ഘാടനം ചെയ്‌തു. 30 രാജ്യങ്ങളിൽ നിന്നായി 140 കന്പനികൾ പങ്കെടുക്കുന്ന എക്സ്പോശനിയാഴ്ച സമാപിക്കും.

 കുവൈത്തിനെ രാജ്യാന്തര വ്യാപാര, സാന്പത്തിക ഹബ് ആക്കി മാറ്റണമെന്ന അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് എക്സ്പോഎന്നു മന്ത്രി പറഞ്ഞു.

 പ്രാദേശികവും മേഖലാതലത്തിലുള്ളതും രാജ്യാന്തരവു മാ‍യ കന്പനികൾ പങ്കെടുക്കും. രാജ്യത്തെ ചെറുകിട−ഇടത്തരം സം‌രംഭങ്ങളുടെ പങ്കാളിത്തവും എക്സ്പോയിൽ ഉറപ്പാക്കിയിട്ടുണ്ട്.  ആഭ്യന്തര ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്ന തി നുള്ള മികച്ച വേദി കൂടിയാണ് എക്സ്‌പോ. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed