ഇറാഖ് പു­നർ­നി­ർ­മ്മാ­ണ സമ്മേ­ളനത്തിൽ 70 രാ­ജ്യങ്ങൾ പങ്കെ­ടു­ക്കു­മെ­ന്ന് കു­വൈ­ത്ത്


കുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കാനിരിക്കുന്ന ഇറാഖ് പുനർനിർമാണ രാജ്യാന്തര സമ്മേളനത്തിൽ 70 രാജ്യങ്ങൾ പങ്കെടുക്കുമെന്ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറല്ല അറിയിച്ചു. രാജ്യാന്തരതലത്തിലുള്ള രണ്ടായിരം കന്പനികളും വ്യാപാരികളും സമ്മേളനത്തിന് എത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച ഒന്പതാമത് മാനുഷിക പ്രവർത്തനങ്ങൾക്കായുള്ള സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയാ
ണ് സമ്മളനം ആരംഭിക്കുക.

ലോകത്തിന്റെ പല ഭാഗങ്ങളിലെയും ജനങ്ങൾക്കു കുവൈത്ത് സഹായം എത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുരിതബാധിത മേഖലയിൽ സാന്പത്തിക − സാമൂഹിക വളർച്ചയ്ക്കായി കുവൈത്ത് സർക്കാരും സന്നദ്ധ സംഘടനകളും നിരന്തരം സഹായം എത്തിച്ചുകൊണ്ടേയിരിക്കുന്നു. കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കോണമിക് ഡവലപ്മെന്റ്, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, സകാത്ത് ഹൗസ്, ഔഖാഫ് ജനറൽ സെക്രട്ടേറിയറ്റ് തുടങ്ങിയവയുടെ നേതൃത്വത്തിൽ 106 രാജ്യങ്ങളിൽ സഹായമെത്തിക്കുന്നുണ്ട്. സിറിയയെ സഹായിക്കാനുള്ള രാജ്യാന്തര സമ്മേളനത്തിൽ കുവൈത്ത് 160 കോടി ഡോളറാണു നൽകിയത്. 

സിറിയയ്ക്കുവേണ്ടിയുള്ള ലണ്ടൻ സമ്മേളനത്തിൽ 300 ദശലക്ഷം ഡോളർ നൽകി. രോഹിൻഗ്യൻ ജനതയെ സഹായിക്കാൻ 15 ദശലക്ഷം ഡോളറും നൽകിയെന്നും ജാറല്ല അറിയിച്ചു. അതിനിടെ, കുവൈത്ത് ആതിഥ്യം വഹിക്കുന്ന രാജ്യാന്തര സമ്മേളനത്തിനുശേഷം ഇറാഖിൽ വിവിധ രാജ്യങ്ങളിൽ
നിന്നുള്ള രാജ്യാന്തര കന്പനികളുടെ വൻ‌നിക്ഷേപം പ്രതീ‍‍‍‍‍‍‍‍ക്ഷിക്കുന്നതായി ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദി. ഇറാഖിൽ നിക്ഷേപമിറക്കുന്നതിനു സുരക്ഷയെക്കുറിച്ചുള്ള ഉൽകണ്ഠ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

യു‌‌‌‌‌‌‌‌.എസ്, ചൈന, ജപ്പാൻ, യൂറോപ്യൻ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തം സമ്മേളനത്തിൽ ഉറപ്പായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ചതിലും കൂടുതലാണ് പങ്കാളിത്തത്തെക്കുറിച്ചു ലഭിച്ചിട്ടുള്ള വിവരമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപകർക്ക് ഏറ്റവും സാധ്യതയുള്ള ആകർഷക രാജ്യമാണ് ഇറാഖ്. ഇറാഖ് പുനർനിർമാണത്തിനായി സമഗ്ര പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. അതിന്റെ തുടർച്ചയെന്നോണമാണ് കുവൈത്തിലെ സമ്മേളനവുമെന്നു പ്രധാനമന്ത്രി പറഞ്ഞു. 

You might also like

  • NEC

Most Viewed