സൗദി ഇന്ത്യക്ക് നൽകുന്ന ക്രൂഡ് ഓയിലിൽ കുറവ് വരുത്തുമെന്ന് റിപ്പോർട്ട്
ദമാം : സൗദി ഇന്ത്യക്കു നൽകുന്ന ക്രൂഡ് ഓയിലിൽ കുറവു വരുത്തുമെന്ന് റിപ്പോർട്ട്. എണ്ണ ഉൽപ്പാദനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കയറ്റുമതി കുറക്കുന്നത്. ഇന്ത്യക്കുള്ള ക്വാട്ടയിൽ പത്തു ശതമാനം വരെ കുറവു വരുത്താനാണ് സാധ്യതയെന്ന് റിപ്പോർട്ടിൽ പറയുന്നു.
അടുത്ത മാസം മുതലാണ് ഇന്ത്യക്കുള്ള എണ്ണ വിതരണത്തിൽ കുറവു വരുത്താൻ തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യക്കു പുറമെ ഏഷ്യയിലും കിഴക്കനേഷ്യയിലും ഉൾപ്പെട്ട രാജ്യങ്ങൾക്കുള്ള എണ്ണ വിഹിതത്തിലും കുറവു വരുത്തും. എണ്ണ ഉൽപ്പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മ ഒപെക് ഉൽപ്പാദനം നിയന്ത്രിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കയറ്റുമതിയിൽ കുറവു വരുത്തുന്നത്.

