ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി 18ലേക്കു മാറ്റി


കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഓഗസ്റ്റ് 18ലേക്ക് മാറ്റി. അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുന്ന വാദങ്ങളുമായായിരുന്നു ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. പൾസർ സുനി ദിലീപുമായി ഫോണിൽ ബന്ധപ്പെട്ടതിനു തെളിവില്ല, ദിലീപിന്റെ ഫോൺ നമ്പർ പോലും പൾസർ സുനിയുടെ കൈവശമുണ്ടായിരുന്നില്ല, ഇതിനുവേണ്ടിയാണ് വിഷ്ണു മുഖേന നാദിർഷയെയും അപ്പുണ്ണിയെയും ബന്ധപ്പെട്ടത്, ക്വട്ടേഷൻ നൽകിയയാളുടെ ഫോൺ നമ്പർ ക്വട്ടേഷൻ ഏറ്റെടുത്തയാളുടെ പക്കലില്ലെന്നെ പൊലീസ് വാദം മണ്ടത്തരമാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ചലച്ചിത്രമേഖയിൽ ദിലീപിനെ ഇല്ലാതാക്കാൻ ഗൂഢാലോചന നടന്നെന്നും പൾസർ സുനിയുടെ സഹായത്തോടെ അവർ ആ ലക്ഷ്യം കണ്ടെന്നും ജാമ്യാപേക്ഷയിൽ വാദമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed