വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലിനേടിയ വിദേശികൾക്കെതിരെ കർശ്ശന നടപടി
ദമാം : വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സ്വകാര്യ ക്ലിനിക്കുകളിൽ ജോലി നേടിയ വിദേശികൾക്കെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യ വകുപ്പ് ജനറൽ ഡയറക്ടറേറ്റ്. റിക്രൂട്‌മെന്റ് വേളയിൽ ഇവർ സമർപ്പിച്ചത് വ്യാജ സർട്ടിഫിക്കറ്റുകളാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി.
ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സൗദി ഹെൽത്ത് സ്‌പെഷ്യാലിറ്റീസ് കമ്മീഷന്റെ രജിസ്‌ട്രേഷൻ നിർബന്ധമാണ്. വിവിധ സ്വകാര്യ സ്ഥാപനങ്ങളൽ നിയമനം ലഭിച്ച 57 വിദേശികൾ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ അംഗീകാരമില്ലാത്തതാണെന്ന് കമ്മീഷന്റെ പരിശോധനയിൽ കണ്ടെത്തി. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിന് ചിലർ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും ആരോഗ്യ വകുപ്പ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

