യാത്രാ തീയ്യതിക്ക് മുന്പ് സർവ്വീസ് റദ്ദാക്കിയാൽ വിമാനക്കന്പനികൾ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണം
ജിസാൻ : യാത്രാ തീയ്യതിക്ക് മുന്പ്് സർവ്വീസ് റദ്ദാക്കുന്ന വിമാനക്കന്പനികൾ ഇനി യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകേണ്ടിവരും. ടിക്കറ്റ് തുക മുഴുവനായും, ടിക്കറ്റ് തുകയ്ക്ക് തുല്യമായ തുക നഷ്ടപരിഹാരമായും വിമാനക്കന്പനികൾ യാത്രക്കാർക്ക് നൽകേണ്ടിവരിക.
രാജ്യാന്തര സർവ്വീസുകൾ യാത്രാ തീയ്യതിക്ക് 14 ദിവസം മുന്പും ആഭ്യന്തര സർവ്വീസുകൾ ഏഴു ദിവസം മുന്നേയും റദ്ദാക്കിയാൽ വിമാനക്കന്പനികൾ യാത്രക്കാർക്ക് നഷ്ട പരിഹാരം നൽകേണ്ടിവരുമെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിലെ ഉപഭോക്തൃ സംരക്ഷണ വിദഗ്ദ്ധൻ ആദിൽ അൽ യമാനി പറഞ്ഞു.
ടിക്കറ്റ് ബുക്ക് ചെയ്യുന്പോൾ വ്യക്തമായ വിവരങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ വിമാന കന്പനികൾ ബാധ്യസ്ഥരാണ്. വിവിധ വിമാന കന്പനികളിലെ ടിക്കറ്റ് വ്യവസ്ഥകൾ തമ്മിൽ വ്യത്യാസമുള്ളതിനാൽ ടിക്കറ്റ് വാങ്ങുന്നതിന് മുന്പായി യാത്രക്കാരൻ വ്യവസ്ഥകൾ വായിച്ചു മനസ്സിലാക്കണം. ടിക്കറ്റ് ബുക്ക് ചെയ്യുന്പോൾ റജിസ്റ്റർ ചെയ്യുന്ന വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തണം.
വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിന് പിഴ നൽകേണ്ടിവരും. ലഗേജ് നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനായി ബാഗേജിലുള്ള വിലപിടിച്ച വ
സ്തുക്കളെ കുറിച്ച് വിമാനത്തിൽ കയറുന്നതിന് മുന്പ് പ്രത്യേക ഫോറത്തിൽ യാത്രക്കാർ വെളിപ്പെടുത്തണം. ബാഗേജ് കേടാവുകയോ നഷ്ടപ്പെടുകയോ ചെയ്താൽ വ്യവസ്ഥകൾക്ക് വിധേയമായി ഉപയോക്താക്കൾക്ക് നഷ്ട പരിഹാരം ലഭിക്കും. പരാതികൾ 8001168888 എന്ന നന്പറിൽ ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിൽ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

