സൗദി രാജകുമാരൻ സൽമാൻ ബിൻ സാദ് ബിൻ അബ്ദുല്ല അന്തരിച്ചു
റിയാദ് : സൗദി രാജകുമാരൻ സൽമാൻ ബിൻ സാദ് ബിൻ അബ്ദുല്ല ബിൻ തുർകി അൽ സൗദ് അന്തരിച്ചു. സൗദി റോയൽ കോർട്ടാണ് രാജകുമാരന്റെ മരണ വിവരം അറിയിച്ചത്. 26 വയസായിരുന്നു. മരണകാരണം എന്താണെന്ന് അറിയാവായിട്ടില്ല.
ചൊവാഴ്ച അസർ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുർകി ബിൻ അബ്ദുള്ള പള്ളിയിൽ അന്ത്യകർമ്മങ്ങൾ നടന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

