സഊദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട


റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന മയക്കുമരുന്ന് വേട്ടയില്‍ ദശലക്ഷ കണക്കിന് മയക്കുമരുന്ന് ഗുളികകളും ഹഷീഷും പിടികൂടി. തബൂക്കില്‍ അതിര്‍ത്തി സുരക്ഷാ സേനയുടെ കണ്ണ് വെട്ടിച്ചു കടല്‍മാര്‍ഗം കടത്താന്‍ ശ്രമിച്ച ഗുളികകളും യമന്‍ അതിര്‍ത്തിയില്‍ നിന്നും രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച ഹഷീഷ് മയക്കു മരുന്നുകളും പിടികൂടി.

ദുബായ് കടല്‍മാര്‍ഗം കടത്താന്‍ ശ്രമിച്ച രണ്ടു ദശലക്ഷം മയക്കുമരുന്ന് ഗുളികകളാണ് പിടികൂടിയത്. കടല്‍മാര്‍ഗം സഊദി അതിര്‍ത്തിയില്‍ എത്തിച്ച മയക്കുമരുന്നുകള്‍ നിറച്ച ഗുളികകള്‍ കടലിലേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയില്‍ പെട്ട പട്രോളിങ് സംഘമാണ് ഇവരെ പിടികൂടിയത്. പിന്നീട് നടത്തിയ തിരച്ചിലില്‍ രണ്ടു ദശലക്ഷത്തിലധികം വരുന്ന മയക്കുമരുന്ന് ഗുളികകള്‍ക്കു പുറമെ ഒമ്പത് കിലോഗ്രാം ഹഷീഷും പിടികൂടി. കടത്താന്‍ ശ്രമിച്ച മൂന്നു ഈജിപ്ഷ്യന്‍ പൗരന്മാരെയും ഒരു സ്വദേശി പൗരനെയും സുരക്ഷാ സേന പിടികൂടി.

ജിസാന്‍ അതിര്‍ത്തി പ്രദേശത്തു നടന്ന വേട്ടയില്‍ അമ്പതു കിലോ ഹഷീഷ് മയക്കു മരുന്നുകളാണ് പിടികൂടിയത്. ഇവിടുത്തെ മലമടക്കുകള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിടെ സുരക്ഷാ സംഘം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ആറു ആഫ്രിക്കന്‍ രാജ്യക്കാരെ പിടികൂടിയിട്ടുമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed