ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


കാഞ്ഞങ്ങാട്: ബൈക്കും മീന്‍ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി കിഴക്കും കരകുശവന്‍ കുന്നിലാണ് അപകടം. രാത്രി 11ഓടെയായിരുന്നു സംഭവം. ചെറുപനത്തടി കോലടുക്കത്തെ രതീഷ്(30) ആണ് മരിച്ചത്. ബൈക്കിനു പിറകിലുണ്ടായിരുന്ന സുഹൃത്ത് സനേഷിനെ (28) മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രതീഷ് കാഞ്ഞങ്ങാട് ഐശ്യര്യ എന്റര്‍പ്രൈസസില്‍ മരം കടയുന്ന ജോലി ചെയ്തു വരികയായിരുന്നു. സ്ഥാപനത്തില്‍ പൂജവെപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തി തിരിച്ചു പോകുമ്പോഴാണ് അപകടം. മാവുങ്കാല്‍ ഭാഗത്തു നിന്നും വന്ന ലോറിയാണിടിച്ചത്. ഇരുവരെയും ഉടന്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും രതീഷ് യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. നാരായണിയുട മകനാണ് രതീഷ്. സഹോദരങ്ങള്‍: ഗിരീഷ്, ഹരീഷ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed