ഹിജാബ് ഇസ്ലാമിക ആചാരങ്ങളിൽ അനിവാര്യമല്ല; സ്കൂൾ യൂണിഫോമിൽ ഇളവ് നൽകാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതി


ഷീബ വിജയൻ

സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വിദ്യാർഥിനി സമർപ്പിച്ച ഹർജി അലഹാബാദ് ഹൈക്കോടതി തള്ളി. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിൽ ഒഴിച്ചുകൂടാനാകാത്ത ആചാരമാണെന്ന് തെളിയിക്കാൻ ഹർജിക്കാരിക്ക് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രയാഗ്‌രാജിലെ ടാഗോർ പബ്ലിക് സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി നൽകിയ ഹർജിയിൽ ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് ഇന്ദ്രജിത് ശുക്ല എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

വസ്ത്രധാരണ രീതി ഏകീകൃതവും വിവേചനരഹിതവും സ്ഥാപനത്തിന്റെ അച്ചടക്കം നിലനിർത്താൻ ഉദ്ദേശിച്ചുള്ളതുമാണെങ്കിൽ, യൂണിഫോം നിശ്ചയിക്കാനുള്ള പൂർണ അധികാരം സ്കൂൾ അധികൃതർക്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തിപരമായോ മതപരമായോ ഉള്ള താത്പര്യങ്ങളുടെ പേരിൽ പൊതുവായ ഡ്രസ് കോഡിൽ ഇളവ് ആവശ്യപ്പെടാൻ ആർക്കും അവകാശമില്ല.

പത്താം ക്ലാസ് വരെ ഇതേ സ്കൂളിൽ ഹിജാബ് ധരിച്ച് പഠിച്ചിരുന്നുവെന്നും അന്ന് എതിർപ്പുകൾ ഉണ്ടായിരുന്നില്ലെന്നുമായിരുന്നു വിദ്യാർഥിനിയുടെ വാദം. എന്നാൽ ക്ലാസ് മുറിക്കുള്ളിൽ ഹിജാബ് ധരിക്കുന്നത് നിർബന്ധമാണെന്ന് വ്യക്തമാക്കുന്ന ആധികാരിക മതഗ്രന്ഥങ്ങളോ രേഖകളോ ഹാജരാക്കാൻ ഹർജിക്കാരിക്ക് സാധിച്ചില്ല. മുസ്ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് കർണാടക ഹൈക്കോടതിയും മുൻപ് വിധിച്ചിരുന്നു.

article-image

dfdsdsdsasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed