കണ്ണന്റെ തിരുമുറ്റത്ത് മംഗല്യനിറവ്: ഗുരുവായൂരിൽ 416 ജോഡികൾ വിവാഹിതരായി റെക്കോർഡ്
ഷീബ വിജയൻ
ഗുരുവായൂർ: ക്ഷേത്രസന്നിധിയിൽ വിവാഹമംഗളത്തിൽ പുതിയ റെക്കോർഡ് പിറന്നു. ചിങ്ങമാസത്തിലെ ചരിത്രമുഹൂർത്തത്തിൽ കണ്ണനെ സാക്ഷിയാക്കി 416 വധൂവരന്മാർ കൈചേർത്തുപിടിച്ച് പുതുജീവിതത്തിലേക്ക് പ്രവേശിച്ചു. റെക്കോർഡിനൊപ്പം വിവിധ വകുപ്പുകളുടെ ഏകോപനത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിജയത്തിനുകൂടിയാണ് ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച സാക്ഷ്യംവഹിച്ചത്. കൃത്യമായ ഒരുക്കങ്ങൾ നടത്തിയതിനാൽ ക്ഷേത്രത്തിനകത്തും പുറത്തും വലിയ തിരക്ക് അനുഭവപ്പെടാതെ സാധാരണദിനം പോലെ കടന്നുപോയി.
പുലർച്ചെ 4.10ന് ഒന്നാംനമ്പർ വിവാഹമണ്ഡപത്തിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ദീപം തെളിച്ചതോടെയാണ് വിവാഹങ്ങൾ തുടങ്ങിയത്.
adsddsaads

