സൈബർ ഭീകരാക്രമണം: 5 സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയ്ഡ്; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു


ഷീബ വിജയൻ

സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പരിശോധന നടത്തി. മഹാരാഷ്ട്ര (ജുന്നാർ), ഗുജറാത്ത് (നഡിയാദ്), തെലങ്കാന (രാമഗുണ്ടം), ബിഹാർ (ഗോപാൽഗഞ്ച്), ഡൽഹി എന്നിവിടങ്ങളിലാണ് ഇന്നലെ റെയ്ഡ് നടന്നത്.

കേന്ദ്ര സർക്കാരിന്റെ 54 വെബ്‌സൈറ്റുകളെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിലാണ് എൻ.ഐ.എ നടപടി. ഓപ്പറേഷൻ സിന്ദൂർ സമയത്തടക്കം നടന്ന സൈബർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസിൽ മുൻപ് രണ്ടുപേർ അറസ്റ്റിലായിരുന്നു. ഇവർക്ക് ഹാക്കിങ്ങിന് സഹായം നൽകിയവരെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. പരിശോധനയിൽ 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളും പ്രധാനപ്പെട്ട രേഖകളും എൻ.ഐ.എ കസ്റ്റഡിയിലെടുത്തു.

article-image

dffdffddf

You might also like

  • Lulu Exchange
  • Straight Forward

Most Viewed