കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് മോടിപിടിപ്പിക്കാൻ 547.68 കോടി ചെലവഴിച്ചതായി വിവരവകാശ രേഖ


ഷീബ വിജയൻ

2014-15 മുതൽ 2025-26 വരെയുള്ള കാലയളവിൽ കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളായ ലൂട്ട്യൻസ് ബംഗ്ലാവുകളുടെ നവീകരണത്തിനായി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് 547.68 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ മറുപടി വ്യക്തമാക്കുന്നു. 2014-15ൽ ചെലവിട്ട 27.47 കോടി രൂപയുടെ മൂന്നിരട്ടിയിലധികമാണ് 2025-26 സാമ്പത്തിക വർഷത്തിൽ ചെലവഴിച്ച 92.35 കോടി രൂപ.

1912-നും 1930-നും ഇടയിൽ എഡ്വിൻ ലൂട്ട്യൻസ് രൂപകൽപ്പന ചെയ്ത ഈ ബംഗ്ലാവുകളിൽ സ്വാതന്ത്ര്യാനന്തരം മന്ത്രിമാർ, എം.പിമാർ, ജഡ്ജിമാർ, ഉന്നത സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് താമസിക്കുന്നത്. 2014-2019 കാലയളവിൽ ബംഗ്ലാവ് നവീകരണത്തിന് പ്രതിവർഷം ശരാശരി 26.78 കോടി രൂപ ചെലവായപ്പോൾ 2019-2024ൽ അത് 50 കോടിയായി ഉയർന്നു. 2024-25ൽ 71.98 കോടിയും 2025-26ൽ 92.35 കോടി രൂപയുമാണ് ഇതിനായി ചെലവഴിച്ചത്.

article-image

adsdsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed