മദീന ബസ് അപകടം: മരിച്ച 45 പേരും ഹൈദരാബാദിൽനിന്നുള്ള തീർഥാടകർ


ഷീബ വിജയ൯

മദീന: മദീനക്കടുത്ത് ഇന്ത്യൻ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയമർന്നുണ്ടായ ദാരുണമായ അപകടത്തിൽ മരണസംഖ്യ 45 ആയി ഉയർന്നു. ബസിൽ ഉണ്ടായിരുന്ന ഡ്രൈവറെ കൂടാതെ മരിച്ച 44 തീർഥാടകരും തെലങ്കാന സംസ്ഥാനത്തിലെ ഹൈദരാബാദിൽ നിന്നുള്ളവരാണ്. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽ മദീന ടൂർസ് ആൻഡ് ട്രാവൽസ്, ഫ്ലൈസോൺ ടൂർസ് ആൻഡ് ട്രാവൽസ് എന്നീ ഉംറ സർവിസ് സ്ഥാപനങ്ങൾക്ക് കീഴിൽ നവംബർ ഒമ്പതിന് ജിദ്ദയിലേക്ക് പുറപ്പെട്ട 53 പേരടങ്ങുന്ന സംഘത്തിൽ 45 പേരാണ് അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നത്. നവംബർ 23ന് ഹൈദരാബാദിലേക്ക് മടങ്ങാനിരിക്കെയാണ് ഈ ദുരന്തം.

മൃതദേഹങ്ങൾ മദീനയിലെ കിങ് ഫഹദ്, മീഖാത്ത്, കിങ് സൽമാൻ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. കത്തിയമർന്നതിനെ തുടർന്ന് അവശിഷ്ടങ്ങളുടെ സ്ഥിതി കാരണം പെട്ടെന്നുള്ള തിരിച്ചറിയൽ ബുദ്ധിമുട്ടാണെന്നും, പിശകുകൾ ഒഴിവാക്കാൻ നടപടിക്രമങ്ങൾ അതീവ ശ്രദ്ധയോടെയാണ് പിന്തുടരുന്നതെന്നും സൗദി അധികൃതർ അറിയിച്ചു.

അപകടത്തിൽ മരിച്ചതും രക്ഷപ്പെട്ടതുമായ തീർഥാടകരുടെ പേരുകൾ (തെലങ്കാന സർക്കാർ പുറത്തുവിട്ട പട്ടിക): 1 ഇർഫാൻ അഹമദ്, 2 ഹുമേര നസ്നീൻ, 3 സബീഹ സുൽത്താന, 4 അഹമദ് ഹംദാൻ, 5 അഹമദ് ഇസാൻ, 6 ശൈഖ് നസീറുദ്ദീൻ, 7 ഫാത്തിമ ഉമൈസ, 8 മറിയം ഫാത്തിമ, 9 ശൈഖ് സൈനുദ്ദീൻ, 10 ഫാത്തിമ മെഹ്റിഷ്, 11 ഷസാൻ അഹമദ് മുഹമ്മദ്, 12 റിദാ തസ്‌നീം, 13 ശൈഖ് ഉസൈറുദ്ദീൻ, 14 അഖ്തർ ബീഗം, 15 അനീസ് ഫാത്തിമ, 16 അമീന ബീഗം, 17 സാറാ ബീഗം, 18 ഖാൻ സലീം, 19 ഷബാന ബീഗം, 20 സയ്യിദ് ഹുസൈഫ ജാഫർ, 21 റിസ്വാന ബീഗം, 22 ശൈഖ് സലാഹുദ്ദീൻ, 23 ഫറാന സുൽത്താന, 24 തസ്മിയ തഹ്‌രീൻ, 25 സുൽത്താന സന, 26 മുഹമ്മദ് അബ്ദുൽ ഖാദർ, 27 ഗൗസിയ ബീഗം, 28 ശഹ്നാസ് ബീഗം, 29 മുഹമ്മദ് അലി, 30 റഹ്മത്ത് ബീ, 31 റഹീമുന്നിസ, 32 ഉറഹ്മാൻ മുഹമ്മദ് ശുഹൈബ്, 33 റഈസ് ബീഗം, 34 ഷാജഹാൻ ബീഗം, 35 അൽ അമൂദി സാറാ മഹ്മൂദ്, 36 മുഹമ്മദ് മൻസൂർ, 37 സഹീൻ ബീഗം, 38 ഫർഹീൻ ബീഗം, 39 ഷൗക്കത്ത് ബീഗം, 40 സകിയ ബീഗം, 41 പർവീൻ ബീഗം, 42 മുഹമ്മദ് മസ്താൻ, 43 മുഹമ്മദ് മൗലാന, 44 അബ്ദുൽ ഗനി അഹമദ് സാഹിർ ശിരഹട്ടി.

article-image

fdgfgf

You might also like

  • Straight Forward

Most Viewed