ശബരിമലയിൽ അപകടകരമായ തിരക്ക്; ദർശനസമയം നീട്ടി, ഉടൻ നിയന്ത്രിക്കും: ദേവസ്വം ബോർഡ് പ്രസിഡന്‍റ്


ഷീബ വിജയ൯

പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിച്ചതിന് ശേഷം ഇതുവരെ അനുഭവപ്പെട്ടിട്ടില്ലാത്തത്ര ഭയാനകമായ രീതിയിലുള്ള തിരക്കാണ് രണ്ടാം ദിവസം അനുഭവപ്പെടുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ അറിയിച്ചു. നിലവിലെ സ്ഥിതി ഭയാനകമാണെന്നും, തിരക്ക് ഉടൻ നിയന്ത്രിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്തർ ക്യൂ നിൽക്കാതെ ദർശനത്തിനായി ചാടി വരുന്നതും മുന്നൊരുക്കങ്ങളുടെ അപര്യാപ്തതയുമാണ് തിരക്കിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പോലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. സ്പോട്ട് ബുക്കിംഗിനായി നിലയ്ക്കലിൽ പമ്പയിലേതിന് പുറമെ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കും. കൂടാതെ, ക്യൂവിൽ നിൽക്കുന്നവർക്ക് കുടിവെള്ളവും ബിസ്‌കറ്റും ലഭ്യമാക്കാൻ ഏർപ്പാടുകൾ ചെയ്തതായും ദേവസ്വം പ്രസിഡന്‍റ് അറിയിച്ചു. ഭക്തരെ പതുക്കെ 18-ാം പടി കയറാൻ അനുവദിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.

വൻ തിരക്ക് അനുഭവപ്പെട്ടതോടെ, പോലീസ് ക്രമീകരണങ്ങൾ ഉൾപ്പെടെ താളംതെറ്റുന്ന അവസ്ഥയിലാണ്. പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡ് പോലും തീർഥാടകർ മറികടന്നു. തിരക്ക് ക്രമാധീതമായതിനാൽ ഇന്ന് (നവംബർ 18) ഉച്ചയ്ക്ക് രണ്ടുവരെ ദർശന സമയം നീട്ടിയതായി അധികൃതർ അറിയിച്ചു.

മണിക്കൂറുകളോളം പമ്പയിൽ കാത്തുനിന്നിട്ടും ദർശനം ലഭിക്കാതെ ബംഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തർ മടങ്ങിപ്പോയതായും വിവരമുണ്ട്. മുൻ വർഷങ്ങളിലുണ്ടായിരുന്ന നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്താത്തതും, സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലുള്ള കുറവുമാണ് തിരക്കിന് പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

article-image

ോേോ്േേോേോ

You might also like

  • Straight Forward

Most Viewed