വൻ മയക്കുമരുന്ന് വേട്ടക്ക് ദുബൈ പൊലീസിനെ സഹായിച്ച് സൗദി അറേബ്യ


ഷീബ വിജയൻ

യാംബു I വൻ മയക്കുമരുന്ന് വേട്ടക്ക് ദുബൈ പൊലീസിനെ സഹായിച്ച് സൗദി അറേബ്യ. 89,760 കാപ്റ്റഗൺ ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തുന്നതിനാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക് കൺട്രോൾ (ജി.ഡി.എൻ.സി) വിഭാഗം യു.എ.ഇയെ സഹായിച്ചത്. മയക്കുമരുന്ന് കടത്തിൽ ഉൾപ്പെട്ടിരിക്കുന്ന ക്രിമിനൽ ശൃംഖലകളെ സജീവമായി നിരീക്ഷിക്കുന്നതും യുനൈറ്റഡ് അറബ് എമിറേറ്റ്സിലെ അതിന്റെ സഹഅതോറിറ്റിയുമായി ജി.ഡി.എൻ.സി പങ്കിട്ട വിവരങ്ങളുമാണ് ഓപറേഷന്റെ വിജയത്തിലേക്ക് നയിച്ചതെന്ന് ആഭ്യന്തര സുരക്ഷ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തലാൽ ബിൻ ഷാൽഹൂബ് പറഞ്ഞു.

മൂന്നംഗസംഘം ദുബൈയിൽ മയക്കുമരുന്ന് ഗുളികകൾ അടങ്ങിയ ഷിപ്മെന്റ് സ്വീകരിക്കാൻ പദ്ധതിയിടുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. മയക്കുമരുന്നുമായി അയൽരാജ്യത്തേക്ക് കടക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. വിദേശ രാജ്യത്തുള്ള സംഘത്തലവന്റെ നിർദേശമനുസരിച്ചായിരുന്നു പ്രതികളുടെ നീക്കങ്ങൾ. ഇതു മനസ്സിലാക്കിയ ഇരു രാജ്യങ്ങളിലെയും നാർകോട്ടിക് വിഭാഗം പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ച് മയക്കുമരുന്ന് ഓപറേഷൻ നടത്തുകയായിരിന്നു. പിടിച്ചെടുത്ത 19 കിലോഗ്രാം തൂക്കം വരുന്ന മയക്കുമരുന്നുകൾക്ക് വിപണിയിൽ ഏതാണ്ട് 44.8 ലക്ഷം ദിർഹം വില വരും. സംഭവത്തിൽ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

article-image

ASSSAAS

You might also like

Most Viewed