അൽഷൈമേഴ്‌സിനുള്ള സൗദിയിലെ ആദ്യ അംഗീകൃത മരുന്നായി ‘ലെക്കനെമാബ്’

ഷീബ വിജയൻ
അൽഖോബാർ I സൗദി അറേബ്യയിൽ അൽഷൈമേഴ്‌സ് രോഗത്തിനുള്ള ചികിത്സക്ക് ആദ്യമായി അംഗീകാരം. രോഗബാധയുടെ പ്രാരംഭ ഘട്ടത്തിലുള്ള ചികിത്സക്ക് ‘ലെക്കനെമാബ്’ (lecanemab) എന്ന പുതിയ ആന്‍റിബയോട്ടിക് മരുന്ന് ഉപയോഗിക്കാൻ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) ഔദ്യോഗിക അംഗീകാരം നൽകി. രാജ്യത്ത് അൽഷൈമേഴ്‌സ് രോഗത്തിന് അങ്ങനെ ആദ്യത്തെ അംഗീകൃത ചികിത്സാമാര്‍ഗമാണിത്.നേരിയ വൈജ്ഞാനിക വൈകല്യങ്ങൾ, ഡിമെൻഷ്യ ലക്ഷണങ്ങൾ, അൽഷൈമേഴ്‌സുമായി ബന്ധപ്പെട്ട ജീനുകൾ കാണപ്പെടുക തുടങ്ങിയ പ്രാരംഭഘട്ടത്തിലുള്ളവർക്കാണ് ഈ ചികിത്സ ഉപയോഗിക്കാൻ അനുമതിയുള്ളത്.
എസ്.എഫ്.ഡി.എ പുറത്തുവിട്ട വിശദീകരണം അനുസരിച്ച് ‘ലെക്കനെമാബ്’ എന്നത് മോണോക്ലോണൽ ആന്‍റിബോഡി സാങ്കേതികതയെ അടിസ്ഥാനമാക്കിയുള്ള ബയോളജിക് തെറാപ്പിയാണ്. ഇതിന്‍റെ പ്രവർത്തനം തലച്ചോറിൽ അൽഷൈമേഴ്‌സ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങളായ അമിലോയിഡ്-ബീറ്റാ പ്രോട്ടീൻ പ്ലാക്കുകൾ ലക്ഷ്യമാക്കി അതിനെ കുറക്കുകകയാണ് ചെയ്യുന്നത്. ഇതുവഴി രോഗലക്ഷണ പുരോഗതിയെ മന്ദഗതിയിലാക്കാൻ സാധിക്കുന്നു. രോഗിക്ക് ഓരോ രണ്ട് ആഴ്ചകൊണ്ടും ഇൻട്രാവനസ് ഇൻഫ്യൂഷൻ വഴിയാണ് മരുന്ന് നൽകുന്നത്. മരുന്നിന്‍റെ ഫലപ്രാപ്തി, സുരക്ഷിതത്വം, ഗുണനിലവാരം തുടങ്ങിയവയുടെ സുദീർഘമായ ക്ലിനിക്കൽ പരിശോധനകൾക്കൊടുവിലാണ് അംഗീകാരം ലഭിച്ചത്.
ASADSADS