വാഹനാപകടം: കോഴിക്കോട് സ്വദേശിയായ യുവാവ് സൗദിയിൽ മരിച്ചു


ഷീബ വിജയൻ 

ജിദ്ദ: ജിദ്ദയിൽ നിന്ന് ജിസാനിലേക്ക് സ്റ്റേഷനറി സാധനങ്ങളുമായി പോയ വാഹനം അപകടത്തിൽ പെട്ട് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കൊടുവള്ളി ആവിലോറ കിഴക്കോത്ത് പാറക്കൽ കിഴക്കേ ചെവിടൻ അബ്ദുൽ മജീദ് മുസ്‍ല്യാരുടെ മകൻ മുഹമ്മദ് ബാദുഷ ഫാരിസ് (25) ആണ് മരിച്ചത്. ജിദ്ദയിൽ നിന്ന് 200 കിലോമീറ്റർ അകലെ അല്ലൈത്തിന് സമീപം ഇന്ന് (ചൊവ്വ) പുലർച്ചെ ഇദ്ദേഹം ഓടിച്ചിരുന്ന ഡൈന വാഹനം ട്രെയിലറിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഒരു വർഷം മുമ്പ് പ്രവാസ ജീവിതം ആരംഭിച്ച ഇദ്ദേഹം ജിദ്ദ ജാമിഅ ഖുവൈസിലായിരുന്നു താമസിച്ചിരുന്നത്. അവിവാഹിതനാണ്. മാതാവ്: ഷറീന, സഹോദരൻ: ആദിൽഷ, സഹോദരി: ജന്ന ഫാത്തിമ. ഇദ്ദേഹത്തോടൊപ്പം വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് പാറോപ്പടി സ്വദേശിയായ യുവാവിന് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

article-image

saadfsdfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed