നരേന്ദ്രമോദി ഖത്തർ‍ അമീറുമായി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തർ‍ അമീർ‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അൽ‍താനിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ‍ ശക്തമാക്കുന്നതിന് വേണ്ട ചർ‍ച്ചകൾ‍ നടന്നെന്നാണ് വിവരം. ഖത്തർ‍ നേരത്തേ വധശിക്ഷയ്ക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നാവികരെ മോചിപ്പിച്ച പശ്ചാത്തലത്തിലാണ് മോദിയുടെ സന്ദർശനം. സംഭവത്തിൽ‍ പ്രധാനമന്ത്രി നേരിട്ട് ഭരണാധികാരികളെ നന്ദി അറിയിച്ചു. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ആയതിന് ശേഷം മോദി ഖത്തറിലെത്തുന്നത്. 

യുഎഇ യാത്ര മാത്രമാണ് നേരത്തേ നിശ്ചയിച്ചിരുന്നതെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഖത്തർ‍ സന്ദർ‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെ ദോഹയിലെത്തിയ മോദി ഖത്തർ‍ പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയും ചർ‍ച്ച നടത്തിയിരുന്നു. രാജ്യം ആചാരപരമായ വരവേൽ‍പ്പ് നൽ‍കിയാണ് മോദിയെ സ്വീകരിച്ചത്. 

article-image

sdfsdf

You might also like

Most Viewed