ഖത്തർ അമീർ ചുമതലയേറ്റതിന്റെ 10ആം വാർഷികം; പ്രത്യേക തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഖത്തറിന്റെ ഭരണാധികാരിയായി ചുമതലയേറ്റതിന്റെ 10ആം വാർഷികം രേഖപ്പെടുത്തി പ്രത്യേക തപാൽ സ്റ്റാംപുകൾ പുറത്തിറക്കി. അമീറിന്റെ ചിത്രം പതിച്ച 6 സ്റ്റാംപുകളാണ് ഖത്തർ പോസ്റ്റ് പുറത്തിറക്കിയത്. കമ്യൂണിക്കേഷൻ−ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നായി ആണ് സ്റ്റാംപുകൾ പ്രകാശനം ചെയ്തു പുറത്തിറക്കിയവയിൽ 300 എണ്ണം സംശുദ്ധമായ സ്വർണം കൊണ്ടുള്ളവയാണ്. 24 കാരറ്റിന്റേതാണ് 1,000 സ്റ്റാംപുകൾ.
5,000 സെറ്റുകളുമുണ്ട്. 2018 ൽ അമീറിന്റെ സ്ഥാനാരോഹണത്തിന്റെ 5ആം വാർഷികാഘോഷത്തിൽ പുറത്തിറക്കിയ സ്റ്റാംപുകളുടെ തുടർച്ചയായാണ് പുതിയവയെന്ന് ഖത്തർ പോസ്റ്റ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫലേഹ് മുഹമ്മദ് അൽ നുഐമി വ്യക്തമാക്കി.
ു്ിു

