അഫ്ഗാൻ വിമാനത്താവളം ഖത്തർ‍ ഏറ്റെടുക്കും


ദോഹ: താലിബാൻ‍ ഭരണം പിടിക്കുകയും യുഎസ് സേന അഫ്ഗാൻ‍ വിടുകയും ചെയ്തതോടെ പ്രതിസന്ധിയിലായ കാബൂൾ‍ വിമാനത്താവളത്തിന്റെ പ്രവർ‍ത്തനം ഉടൻ പുനരാരംഭിക്കുമെന്ന് ഖത്തർ‍ വിദേശകാര്യ മന്ത്രി അറിയിച്ചു. ഖത്തർ‍ സന്ദർ‍ശനത്തിനെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക്ക് റാബിനൊപ്പം നടത്തിയ വാർ‍ത്താ സമ്മേളനത്തിലാണ് ഖത്തർ‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ‍ റഹ്മാൻ‍ അൽ‍താനിയുടെ പ്രതികരണം. വിമാനത്താവളത്തിന്റെ പ്രവർ‍ത്തനം പുനരാരംഭിക്കുന്നതിനായി ഖത്തറിൽ‍ നിന്നുള്ള സാങ്കേതിക സംഘം കാബൂളിലെത്തിയിട്ടുണ്ട്. എയർ‍പോർ‍ട്ടിന്റെ പ്രവർ‍ത്തനം സാധാരണ ഗതിയിലാക്കാനുള്ള ശ്രമത്തിലാണ് സംഘം. താമസിയാതെ നല്ല വാർ‍ത്ത പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, താലിബാൻ‍ വിഷയത്തിൽ‍ അന്താരാഷ്ട്ര തലത്തിൽ‍ സമവായം ഉണ്ടാക്കുന്നതിന്റെ ഭാഗമായി നിഷ്പക്ഷ മധ്യസ്ഥന്റെ റോൾ‍ ഖത്തർ‍ തുടരുമെന്നും വിദേശകാര്യമന്ത്രി അറിയിച്ചു. 

You might also like

Most Viewed