പുതുപ്പണം ബഹ്റൈൻ പ്രവാസി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു


മനാമ

പുതുപ്പണം ബഹ്‌റൈൻ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം 2021സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു.  അൽസഗയ റെസ്റ്റോറന്റ് നടന്ന പരിപാടിയിൽ കൂട്ടായ്മയിലെ അംഗങ്ങളും അവരുടെ കുടുംബങ്ങളും കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ഒത്തു ചേർന്നു.  സെക്രട്ടറി നസീർ. എം  സ്വാഗതം പറഞ്ഞ ചടങ്ങിൽ  ജോയിന്റ് സെക്രട്ടറി രാജീവൻ.പി ആദ്യക്ഷത വഹിച്ചു.   ട്രഷറർ അഖിലേഷ് ഇടത്തിൽ നന്ദി പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി കമ്മിറ്റി അംഗങ്ങൾക്ക് ഓണ സദ്യയും നൽകി. 

You might also like

  • Straight Forward

Most Viewed