ഖത്തർ‍ കോവിഡ് വാക്സിനേഷൻ‍ പ്രായപരിധി 30 വയസ്സാക്കി കുറച്ചു


ദോഹ: ഖത്തർ‍ കോവിഡ് വാക്സിനേഷൻ പ്രായപരിധി 30 വയസ്സാക്കി കുറച്ചു.  ഖത്തറിൽ‍ ഇതുവരെ 35 വയസ്സായിരുന്ന കോവിഡ് വാക്സിന്‍ യോഗ്യതാ പ്രായപരിധിയാണ് മുപ്പത് വയസ്സാക്കി കുറയ്ക്കുന്നത്. മുപ്പത് വയസ്സിന് മുകളിലുള്ള ഏതൊരാൾ‍ക്കും ഇനി വാക്സിന്‍ ലഭിക്കാൻ യോഗ്യതയുണ്ടാകും. ഈദ് അവധി ദിനങ്ങൾ‍ക്ക് ശേഷം തീരുമാനം പ്രാബല്യത്തിൽ‍ വരും. മുതിർ‍ന്നവരിൽ‍ അന്പത് ശതമാനം പേർ‍ക്കും ഇതിനകം ഒരു ഡോസ് വാക്സിനെങ്കിലും നൽ‍കാൻ‍ കഴിഞ്ഞതോടെയാണ് പ്രായപരിധി കുറച്ചത്. 

ഇതോടെ രാജ്യത്തെ കുത്തിവെപ്പ് ക്യാംപയിന് വേഗത കൂടും. അർ‍ഹരായ ഓരോരുത്തർ‍ക്കും അതത് താമസകേന്ദ്രങ്ങളിലെ പിഎച്ച്സിസികളിൽ‍ നിന്നും അപ്പോയിന്‍മെന്‍റ് മെസ്സേജ് ലഭിക്കും. അപ്പോയിന്‍മെന്‍റ് ലഭിക്കാതെയുള്ള വാക് ഇൻ വാക്സിനേഷൻ നിലവിൽ‍ എവിടെയും ലഭ്യമല്ല.

You might also like

  • Straight Forward

Most Viewed