കേരളത്തിൽ ലോ​ക്ഡൗ​ൺ മെ​യ് 23 വ​രെ നീ​ട്ടി


തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ മെയ് 23 വരെ നീട്ടി. തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ 16 ന് ശേഷം ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് രോഗവ്യാപനത്തിന്‍റെ തോത് കുറയാത്തതിനാലാണ് ലോക്ഡൗൺ നീട്ടിയത്. ഇന്ന് ചേർന്ന കോവിഡ് അവലോകനയോഗത്തിൽ ലോക്ഡൗൺ നീട്ടണമെന്ന് വിദഗ്ധ സമിതി ശിപാർശ ചെയ്തിരുന്നു. മെയ് മാസം കേരളത്തിന് അതിനിർണായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പരമാവധി ശ്രദ്ധ പുലർത്തിയാൽ മരണം കുറച്ച് നിർ‌ത്താനാക്കും. മഴ ശക്തമായാൽ രോഗവ്യാപനം കൂടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് അവലോകന യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed