കോവിഡ് വന്നുമാറിയവർക്ക്‍ ആറുമാസത്തിനുള്ളിൽ‍ ഖത്തറിലേക്ക് വരുന്പോൾ‍ ക്വാറന്‍റൈൻ വേണ്ട


ദോഹ: കോവിഡ് രോഗമുക്തി നേടിയവർ‍ക്ക് യാത്രകളിലും ജോലിയിലും ക്വാറന്‍റൈന്‍ ഇളവ് നൽ‍കി ഖത്തർ‍ ആരോഗ്യമന്ത്രാലയം. രോഗമുക്തി നേടിക്കഴിഞ്ഞ് അടുത്ത ആറ് മാസം വരെ ഖത്തറിലേക്ക് വരുന്പോൾ‍ ക്വാറന്‍റൈൻ ആവശ്യമില്ല. കോവിഡ് രോഗമുക്തി നേടിയവർ‍ക്ക് യാത്രകളിലും ജോലിയിലും ക്വാറന്‍റൈൻ ഇളവ് നൽ‍കുമെന്നാണ് ഖത്തർ‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. രോഗമുണ്ടായി മാറിയതിന്‍റെയും നെഗറ്റീവായതിന്‍റെയും ആശുപത്രി/ലബോറട്ടറി സർ‍ട്ടിഫിക്കറ്റ് ഹാജരാക്കിയാൽ‍ മതി. കൂടാതെ തൊഴിൽ‍ മേഖലകളിലും രോഗമുക്തർ‍ക്ക് ഇളവുകളുണ്ട്.

ഒരു തവണ രോഗം വന്ന് ഭേദമായവർ‍ പിന്നീട് പുതിയ രോഗികളുമായി സന്പർ‍ക്കത്തിൽ‍ വന്നാലും ക്വാറന്‍റൈനിൽ‍ പോകേണ്ടതില്ല. എന്നാൽ‍ രോഗിയുമായി സന്പർ‍ക്കം വന്ന് പതിനാല് ദിവസത്തിനുള്ളിൽ‍ ഇവർ‍ക്ക് രോഗലക്ഷണങ്ങൾ‍ കാണിക്കുന്നുണ്ടെങ്കിൽ‍ സ്വയം ഐസൊലേഷനിൽ‍ പോകണം. കോവിഡ് പിസിആർ‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയുകയും വേണം. എന്നാൽ‍ രോഗം വന്ന് ഭേദമായവരും വാക്സിനെടുത്തവരും മറ്റുള്ളവരെ പോലെ തന്നെ എല്ലാ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാൻ ബാധ്യസ്ഥരാണെന്നും ഖത്തർ‍ പിഎച്ച്സിസി ഡയറക്ടർ‍ ഡോ.മറിയം അബ്ദുൽ‍ മാലിക് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed