2022 ലോകകപ്പിനെത്തുന്ന മുഴുവൻ പേർക്കും കോവിഡ് വാക്സിന്‍ ഉറപ്പാക്കുമെന്ന് ഖത്തർ
ദോഹ: 2022 ലോകകപ്പിനെത്തുന്ന മുഴുവൻ പേർക്കും കോവിഡ് വാക്സിന്‍ ഉറപ്പാക്കുമെന്ന് ഖത്തർ. കോവിഡ് പശ്ചാത്തലത്തിൽ 2022 ഫുട്ബോൾ ലോകകപ്പിന്‍റെ സംഘാടനം ഏത് വിധമായിരിക്കുമെന്ന ചർച്ചകൾ കായിക ലോകത്ത് സജീവമാകുന്നതിനിടെയാണ് ഖത്തറിന്‍റെ പ്രതികരണം. ടൂർണമെന്‍റിനെത്തുന്ന മുഴുവന്‍ പേർക്കും കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്നും കോവിഡ് മുക്ത ലോകകപ്പിന് വേണ്ടിയുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാൻ അൽത്താനി വ്യക്തമാക്കി. കോവിഡ് വാക്സിന്‍ വിതരണ കന്പനികളുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടന്നുവരികയാണെന്നും മുഹമ്മദ് ബിന്‍ അബ്ധുറഹ്മാൻ അൽത്താനി കൂട്ടിച്ചേർത്തു.
ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്‍റെ പങ്കാളിത്തത്തോടെ നടക്കുന്ന റെയ്സിന ഡയലോഗ് കോൺഫറൻസിൽ സംസാരിക്കവെയാണ് ഖത്തർ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. പങ്കെടുത്തവർക്കെല്ലാം കോവിഡ് വാക്സിൻ നൽകിയാണ് ഇക്കഴിഞ്ഞ മാസം മോട്ടോ ജി.പി റേസിങ് ചാംപ്യൻഷിപ്പിന് ഖത്തർ ആതിഥ്യമരുളിയത്.

