ഖത്തറിൽ ഇന്ന് 1034 പേർക്ക് കോവിഡ് രോഗബാധ
ദോഹ: ഖത്തറിൽ ഇന്ന് 1034 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1637 പേർ രോഗമുക്തരായി. രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത് 18348 പേരാണ്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 69956 ആയി. അതേസമയം, ഇന്ന് ഒരാൾ വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണസംഖ്യ 99 ആയി.
രാജ്യത്ത് ഇന്ന് 3778 കൊവിഡ് പരിശോധനകൾ കൂടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം നടത്തി. ഇതുവരെ 324570 പരിശോധനകളാണ് ഖത്തറിൽ നടത്തിയത്. 219 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.

