ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ അവസാനിപ്പിക്കാൻ നീക്കം

ദോഹ: ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണത്തിനായി ആരംഭിച്ച ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി ഇന്ത്യന്‍ എംബസി. നാട്ടിലേക്ക് അടിയന്തരമായി പോകേണ്ട, ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടന്‍ തന്നെ റജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശം.
ഇന്ത്യന്‍ എംബസി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. റജിസ്‌ട്രേഷന്‍ തുടരുന്നത് മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിലും മറ്റും ബുദ്ധിമുട്ട് തുടരുന്ന സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്.