42 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം 81 കാരൻ കൊവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു

കണ്ണൂർ: 42 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം 81കാരനായ കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി രോഗം ഭേദമായി ആശുപത്രി വിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സാ കാലയളവിൽ 16 തവണയാണ് അദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയത്. ഒരേ പിസിആർ ലാബിൽ നിന്നും തുടർച്ചയായി രണ്ട് പരിശോധനാ ഫലങ്ങൾ നെഗറ്റീവായതിന് ശേഷമാണ് അദ്ദേഹത്തെ ഇന്ന് ഡിസ്ചാർജ്ജ് ചെയ്തത് എന്നും മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.