ദോ­ഹ അന്താ­രാ­ഷ്ട്ര പു­സ്തക മേ­ളയ്ക്ക് ഇന്ന് തു­ടക്കമാ­കും


ദോ­ഹ : 28ആമത് ദോ­ഹ അന്താ­രാ­ഷ്ട്ര പു­സ്തക മേ­ളയ്ക്ക് ഇന്ന് തു­ടക്കമാ­കും. ദോ­ഹ എക്സി­ബി­ഷൻ ആൻ­ഡ് കൺ­വെ­ൻ­ഷൻ സെ­ന്ററിൽ നടക്കു­ന്ന മേ­ളയിൽ ഇന്ത്യ ഉൾ­പ്പെ­ടെ­ 29 അറബ്, വി­ദേ­ശ രാ­ജ്യങ്ങളിൽ നി­ന്നാ­യി­ നാ­നൂ­റി­ലധി­കം പ്രസാ­ധകർ പങ്കെ­ടു­ക്കും. അറി­വു­ള്ള സമൂ­ഹത്തി­ന്റെ­ നേ­ർ­ക്ക് എന്ന പ്രമേ­യത്തി­ന്റെ­ അടി­സ്ഥാ­നത്തി­ൽ കാ­യി­ക- സാംസ്കാ­രി­ക മന്ത്രാ­ലയമാ­ണ് മേ­ള നടത്തു­ന്നത്.

നി­രവധി­ പ്രസാ­ധകർ മേ­ളയിൽ പങ്കെ­ടു­ക്കാൻ സമീ­പി­ച്ചെ­ങ്കി­ലും സ്ഥലപരി­മി­തി­ മൂ­ലം എല്ലാ­ അപേ­ക്ഷകളും സ്വീ­കരി­ക്കാ­ൻ കഴി­ഞ്ഞി­ല്ല. പതി­വിൽ നി­ന്ന് വ്യത്യസ്തമാ­യി­ പത്തു­ദി­വസത്തെ­ മേ­ള ഇത്തവണ ഏഴു­ ദി­വസമാ­യി­ ചു­രു­ക്കി­യി­ട്ടു­ണ്ട്. കു­ട്ടി­കളു­ടെ­ പു­സ്തകങ്ങളു­ടെ­ 82 പ്രസാ­ധകർ, 241 അറബ് പ്രസാ­ധകർ, 26 വി­ദേ­ശരാ­ജ്യങ്ങളി­ലെ­ പ്രസാ­ധകർ, 24 ഉന്നത പ്രതി­നി­ധി­കൾ എന്നി­വരാണ് മേ­ളയിൽ പങ്കെ­ടു­ക്കു­ന്നതെ­ന്ന് മന്ത്രാ­ലയത്തി­ലെ­ പൊ­തു­വാ­യനശാ­ല- പൈ­തൃ­ക വകു­പ്പ് ഡയറക്ടർ ഇബ്രാ­ഹിം അബ്ദുൽ റഹിം അൽ ബു­ഹാ­ഷിം പറഞ്ഞു­. മേ­ഖലയി­ലെ­ ഏറ്റവുംവലി­യ പു­സ്തക മേ­ളയി­ലൊ­ന്നാണ് ദോ­ഹയി­ലേ­ത്. മൊ­ത്തം 18,185 പു­സ്തകങ്ങളാണ് മേ­ളയി­ലു­ണ്ടാ­വു­ക.

പ്രസാ­ധകരു­ടെ­ പേ­രു­കളും പു­സ്തകങ്ങളു­ടെ­ പേ­രും ഭാ­ഷയും ഉൾ­പ്പെ­ടെ­യു­ള്ള വി­ശദാംശങ്ങൾ നൽ­കു­ന്ന ഓൺ­ലൈ­ൻ ഗൈ­ഡും മേ­ളയി­ലു­ണ്ട്. ഓൺ­ലൈൻ ഗൈ­ഡിൽ അറബിക് ഭാ­ഷയിൽ 67,084 പു­സ്തകങ്ങളും വി­ദേ­ശഭാ­ഷയി­ലു­ള്ള 9,670 പു­സ്തകങ്ങളു­ടെ­ വി­വരങ്ങളു­മാ­ണു­ള്ളത്. പു­സ്തകങ്ങൾ­ക്ക് 25 ശതമാ­നം ഇളവു­നൽ­കു­ന്നതി­നാ­യി­ പ്രദർ­ശകരു­മാ­യി­ കരാ­റാ­യി­ട്ടു­ണ്ടെ­ന്നും അധി­കൃ­തർ പറഞ്ഞു­. അറബ് രാ­ജ്യങ്ങളിൽ ജോ­ർ­ദ്ദാൻ, ഒമാ­ൻ, കു­വൈ­ത്ത് എന്നി­വയും മഗ്രിബ് രാ­ജ്യങ്ങളാ­യ സു­ഡാൻ, ഇറാ­ഖ്, സി­റി­യ, ലബനൻ തു­ടങ്ങി­യ രാ­ജ്യങ്ങളും അന്താ­രാ­ഷ്ട്ര തലത്തിൽ ജർ­മനി­, ഫ്രാ­ൻ­സ്, ചൈ­ന, ഇറാൻ, ഇന്ത്യ, മലേ­ഷ്യ, തു­ർ­ക്കി­ തു­ടങ്ങി­യ രാ­ജ്യങ്ങളും പു­സ്തക മേ­ളയിൽ പങ്കാ­ളി­കളാ­കും.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed