ഖത്തറി­ന്റെ­ സാ­ന്പത്തി­ക അടി­ത്തറ ഭദ്രം : സെ­ൻ­ട്രൽ ബാ­ങ്ക് ഗവർ­ണർ


ദോഹ : രാജ്യത്തിന്റെ സാന്പത്തിക അടിത്തറ ഭദ്രമെന്ന് സെൻ‍ട്രൽ ബാങ്ക് ഗവർണർ‍ ശൈഖ് അബ്ദുല്ല ബിൻ സൗദ് അൽതാനി പറഞ്ഞു.   ഖത്തറിന് മേൽ ഏർപ്പെടുത്തിയ ഉപരോധവും ആഗോള സാന്പത്തികമാന്ദ്യവും രാജ്യത്തെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  രാജ്യം തുടർന്നും സാന്പത്തിക പുരോഗതി കൈവരിക്കും. ഏതുതരത്തിലുമുള്ള സാന്പത്തിക വെല്ലുവിളികൾ നേരിടാൻ രാജ്യത്തിന് ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് വൻകിട പദ്ധതികൾ സുഗമമായി നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹമദ് തുറമുഖം തുറന്നു. ലോജിസ്റ്റിക് മേഖലയിലെ നിക്ഷേപകർക്ക് കൂടുതൽ ആനുകൂല്യം പ്രഖ്യാപിച്ചു. നിരവധി ഹൈവേ ശൃംഖലകളും സാന്പത്തിക വ്യവസായമേഖലകൾ തുറന്നതും യുവസംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതും സാന്പത്തിക അടിത്തറയെ ഉപരോധം ബാധിച്ചിട്ടില്ലെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. 

ഉപരോധത്തിന്റെ തുടക്കംമുതൽ സാന്പത്തിക നിലവാരം പിന്നിലാണെന്നത് മാക്രോ ഇക്കണോമിക് സൂചികയാണ്. ആഭ്യന്തര ഉൽപ്പാദന വളർച്ചയും വ്യാപാരവും നീക്കിയിരുപ്പും വിലക്കയറ്റവുമെല്ലാം സുരക്ഷിതമാണ്. രാജ്യത്തിന്റെ സാന്പത്തിക ഭദ്രതയിൽ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറക്കുമതി−കയറ്റുമതി പ്രവർ‍ത്തനങ്ങളിലും സ്ഥിരമായ വളർച്ചയുണ്ട്. വാതക കയറ്റുമതിയും വിതരണവും സുഗമമാണ്. എണ്ണ വില വർദ്‍ധനയാണ് സാന്പത്തികനില ഭദ്രമാക്കിയത്. ഈ വർഷത്തോടെ വീണ്ടും മികച്ചനില കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം വ്യക്തമാക്കി. 

ഡിസംബർ അഞ്ച്, ആറ് തീയ്യതികളിൽ നടക്കുന്ന നവീകരണത്തിന്റെ നിർമ്മാണം എന്ന തലക്കെട്ടിലെ യൂറോമണി ഖത്തർ സമ്മേളനത്തിൽ വിവിധ സാന്പത്തിക വിദഗ്ദ്ധരും പ്രഭാഷകരും പങ്കെടുക്കും. ആഗോളതലത്തിലെ ബാങ്കിംഗ്, സാന്പത്തിക മേഖലയിലെ പ്രതിനിധികളും ഊർജ്‍ജം, വസ്തു വിപണി മേഖലയിലെ വിദഗ്ദ്ധരും പങ്കെടുക്കും. ലോകത്തിലെ പ്രധാന സാന്പത്തിക സമ്മേളനങ്ങളിലൊന്നാണ് യൂറോമണി സമ്മേളനം. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed