കത്താറ പായ്ക്കപ്പൽ മേളയ്ക്ക് തുടക്കമായി
ദോഹ : ഏഴാമത് കത്താറ പായ്ക്കപ്പൽ മേളയ്ക്ക് തുടക്കമായി. ഇന്ത്യ, കുവൈത്ത്, ഒമാൻ, ഇറാഖ്, തുർക്കി, ഗ്രീസ്, സൻസിബാർ തുടങ്ങിയ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് മേള നടക്കുന്നത്. കത്താറ ജനറൽ മാനേജർ ഡോ.ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി, ശൈഖ് ഫൈസൽ ബിൻ ഖ്വാസിം അൽതാനി, ഊർജ−വ്യവസായ മന്ത്രി മുഹമ്മദ് ബിൻ സലാഹ് അൽ സദ, കായിക, സാംസ്കാരിക മന്ത്രി സലാഹ് ബിൻഗാനിം അൽ അലി എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.
85 പരന്പരാഗത ഖത്തറി പായ്ക്കപ്പലുകൾക്കൊപ്പം ഇന്ത്യയിൽ നിന്നുള്ളതും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. കൂടാതെ ഒമാനിൽ നിന്നും 32, കുവൈത്തിൽ നിന്നും അഞ്ച്, ഖത്തറിൽ നിന്നും പത്ത്, സമുദ്ര കൈത്തറി ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്.
അതാത് രാജ്യങ്ങളിലെ സമുദ്രയാന പാരന്പര്യവുമായി ബന്ധപ്പെട്ടുള്ളതാണ് ഉൽപ്പന്നങ്ങൾ. അഞ്ചു ദിവസത്തെ മേളയിൽ വൈകീട്ട് മൂന്നു മുതൽഅഞ്ച് വരെ ഹദാഖ് അൽ സെയ്‌ഫ്, നാലിന് പായ്ക്കപ്പൽ ലിഫ്റ്റിംങ്, മൂന്നര മുതൽ രാത്രി പത്ത് വരെ പായ്ക്കപ്പൽ റേസ് എന്നിവ നടക്കും.


