ദു­ബൈ­യി­ലെ­ പൊ­തു­പാ­ർ­ക്കു­കളിൽ ഭി­ന്നശേ­ഷി­ക്കാ­ർ­ക്ക് സൗ­ജന്യ പ്രവേ­ശനം


ദുബൈ : ദുബൈയിലെ പൊതുപാർക്കുകളിൽ −ഭിന്നശേഷിക്കാർക്കും അവരുടെ രണ്ട് സഹായികൾക്കും സൗജന്യ പ്രവേശനം അനുവദിക്കുമെന്നു മുനിസിപ്പാലിറ്റി അറിയിച്ചു. നിശ്ചയദാർഢ്യമുള്ളവർക്ക് പിന്തുണനൽകാനും മികച്ച ജീവിതത്തിന് അവസരമൊരുക്കാനും വേണ്ടനടപടി സ്വീകരിക്കാൻ സർക്കാർ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.  

2020ഒാടെ ഭിന്നശേഷിക്കാർക്കും സൗഹൃദവും സൗകര്യവുമായ നഗരമായി ദുബൈയിയെ മാറ്റാനുള്ള ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ‘എന്റെ സമൂഹം എല്ലാവർക്കുമുള്ള സ്ഥലം’ എന്ന പദ്ധതിയോട് ചേർന്നാണു മുനിസിപ്പാലിറ്റിയുടെ നടപടി.  

എമിറേറ്റിലെ പൊതുപാർക്കുകൾ, ചിൽഡ്രൻസ് സിറ്റി, ദുബൈ സഫാരി പാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ പ്രവേശനം സൗജന്യമാക്കി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത ഔദ്യോഗിക നിർദ്ദേശം നൽകി. 

1957ൽ സ്ഥാപിച്ചതു മുതൽ ദുബൈ മുനിസിപ്പാലിറ്റി ഭിന്നശേഷിക്കാർക്കു മികച്ച പരിചരണം നൽകാൻ പ്രതിജ്ഞാബന്ധമാണെന്ന് ഹുസൈൻ നാസർ ലൂത്ത പറഞ്ഞു. രാജ്യാന്തര നിലവാരം, അനുഭവം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ മുനിസിപ്പാലിറ്റിയുടെ പൊതു ഇടങ്ങളിൽ ഭിന്നശേഷിക്കാർക്കു സൗകര്യപ്രദമായ സംവിധാനങ്ങൾ ഒരുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed