ഉപഭോ­ക്തൃ­ സംരക്ഷണവകു­പ്പിന്റെ പരിശോധന : വ്യാജ അഗ്നിശമന ഉപകരണങ്ങൾ പിടിച്ചെടുത്തു


ദോഹ : ഉപഭോ­ക്തൃ­ സംരക്ഷണവകു­പ്പ് ഉദ്യോ­ഗസ്ഥർ നടത്തി­യ പരി­ശോ­ധനയിൽ 121 വ്യാ­ജ ഫയർ എക്സ്റ്റി­ങ്ഗ്വി­ഷറു­കൾ പി­ടി­ച്ചെ­ടു­ത്തു­. സൽവ മേ­ഖലയി­ലെ­ വി­ൽപ്പനശാ­ലയിൽ നടത്തി­യ പരി­ശോ­ധനയി­ലാണ് വ്യാ­ജ ഉപകരണങ്ങൾ കണ്ടെ­ത്തി­യത്. വി­ൽപ്പനശാ­ലകൾ ഉപഭോ­ക്തൃ­ സംരക്ഷണനി­യമം പാ­ലി­ക്കു­ന്നു­ണ്ടോ­യെ­ന്ന് ഉറപ്പാ­ക്കാൻ അധി­കൃ­തർ നടത്തി­യ മി­ന്നൽ പരി­ശോ­ധനയി­ലാണ് വ്യാ­ജ ഫയർ എക്സ്റ്റി­ങ്ഗ്വി­ഷറു­കൾ പി­ടി­ച്ചെ­ടു­ത്തത്. ഖത്തറി­ മാ­നദണ്ധങ്ങൾ പാ­ലി­ക്കാ­ത്ത വ്യാ­ജ ഉൽപ്പന്നങ്ങൾ കണ്ടെ­ത്താ­നാ­യി­ കർശന പരി­ശോ­ധനയാണ് അധി­കൃ­തർ നടത്തു­ന്നത്. 

സൽവയി­ലെ­ വി­ൽപ്പനശാ­ലയു­ടെ­ വ്യവസാ­യ മേ­ഖലയിൽ പ്രവർത്തി­ക്കു­ന്ന സംഭര ണശാ­ലയി­ൽനി­ന്ന് എണ്ണാ­യി­രം ഫയർ എക്സ്റ്റി­ങ്ഗ്വി­ഷറു­കളും പി­ടി­ച്ചെ­ടു­ത്തു­. 

അതേ­സമയം കന്പനി­ ഫയർ എക്സ്റ്റി­ങ്ഗ്വി­ഷറു­കൾ ഉപഭോ­ക്താ­ക്കൾക്ക് നേ­രി­ട്ട് വി­ൽക്കു­കയല്ല  മറി­ച്ച് വ്യത്യസ്ത പദ്ധതി­കളി­ലേ­ക്ക് വി­തരണം ചെ­യ്യു­കയാ­ണെ­ന്നും മന്ത്രാ­ലയം അറി­യി­ച്ചു­. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed