കോ­ളേജ് വി­ദ്യാ­ർ­ത്ഥി­കൾ­ക്കാ­യി­ സൗ­ജന്യ വൈ­ഫൈ­യു­മാ­യി­ ജി­യോ­


മുംബൈ­: സൗ­ജന്യ ഫോൺ പ്രഖ്യാ­പനത്തിന് ശേ­ഷം വി­ദ്യാ­ർ­ത്ഥി­കൾ­ക്കാ­യി­ ആകർ­ഷകമാ­യ പദ്ധതി­യു­മാ­യി­ റി­ലയൻ­സ് ജി­യോ­ രംഗത്ത്. രാ­ജ്യത്തെ­ മൂ­ന്നു­ കോ­ടി­യോ­ളം വരു­ന്ന കോ­ളേജ് വി­ദ്യാ­ർ­ത്ഥി­കൾ­ക്ക് സൗ­ജന്യ വൈ­ ഫൈ­ നല്കു­മെ­ന്നാണ് ജി­യോ­യു­ടെ­ പു­തി­യ പ്രഖ്യാ­പനം. കേ­ന്ദ്ര മാ­നവ വി­ഭവശേ­ഷി­ മന്ത്രാ­ലയത്തിന് കീ­ഴി­ലു­ള്ള 38,000 കോ­ളേ­ജു­കളി­ലാ­യി­രി­ക്കും ഈ സേ­വനം ലഭ്യമാ­ക്കു­ക.

പദ്ധതി­ സംബന്ധി­ച്ച് നി­ർ­ദേ­ശം കേ­ന്ദ്ര മാ­നവശേ­ഷി­ വി­കസന മന്ത്രാ­ലയത്തിന് സമർ­പ്പി­ച്ചതാ­യാണ് ഔദ്യോ­ഗി­ക വി­വരങ്ങൾ. നി­ർ­ദേ­ശം സർ­ക്കാർ പരി­ശോ­ധി­ച്ച് വരി­കയാ­ണ്. ഇതു­മാ­യി­ ബന്ധപ്പെ­ട്ട ടെ­ൻ­ഡർ നടപടി­കൾ സു­താ­ര്യമാ­യി­ട്ടാണ് നടക്കു­കയെ­ന്നും ഔദ്യോ­ഗി­ക വൃ­ത്തങ്ങൾ അറി­യി­ച്ചു­.

കഴി­ഞ്ഞ മാ­സമാണ് കോ­ളേജ് വി­ദ്യാ­ർ­ത്ഥി­കൾ­ക്ക് സൗ­ജന്യ വൈ­ഫൈ­ ലഭ്യമാ­ക്കാ­മെ­ന്ന നി­ർ­ദേ­ശം ജി­യോ­ സർ­ക്കാ­രിന് മു­ന്നി­ലെ­ത്തി­ച്ചത്. 

എല്ലാ­ വി­ദ്യാ­ർ­ത്ഥി­കൾ­ക്കും വൈ­ഫൈ­ ആക്സസ് ലഭി­ക്കും. നാ­ഷണൽ നോ­ളജ് നെ­റ്റ്്വർ­ക്കി­ന്റെ­ സ്വയം പ്ലാ­റ്റ്ഫോ­മിൽ ഓൺ­ലൈൻ കോ­ഴ്സു­കളടക്കം നൽ­കും. ജി­യോ­ ഇതി­നാ­യി­ ഹോ­ട്ട്സ്പോ­ട്ടു­കൾ നി­ർ­മി­ക്കും.

ഒരു­ ടെ­ലി­കോം ദാ­താ­വിൽ നി­ന്ന് ആദ്യമാ­യാണ് മാ­നവ വി­ഭവശേ­ഷി­ മന്ത്രാ­ലയത്തിന് ഇത്തരത്തി­ലൊ­രു­ നി­ർ­ദേ­ശം ലഭി­ക്കു­ന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed