ഒന്നരവയസ്സിൽ ഒരു 150 കാര്യങ്ങൾ; ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ച് അസിയാൻ
ഷീബ വിജയൻ
ദോഹ I ഒരു വയസ്സും 8 മാസവും പ്രായമുള്ള കുട്ടി 123 വസ്തുക്കളെ തിരിച്ചറിഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംപിടിച്ചു. ഖത്തർ പ്രവാസികളായ അൻവർ -ഫായിസ ദമ്പതികളുടെ മകനായ അഹ്മദ് അസിയാനാണ് ഈ നേട്ടം കൈവരിച്ചത്. ഖത്തറിലെ അൽഖോറിൽ താമസമാക്കിയ ആലപ്പുഴ സ്വദേശികളായ ഇവർ കൗതുകത്തിന്റെ പുറത്താണ് കുട്ടിയെ ഓരോ വസ്തുക്കളുടെയും പേരുകൾ പറഞ്ഞ് പഠിപ്പിക്കാൻ തുടങ്ങിയത്. പിന്നീട് കുഞ്ഞ് തന്നെ ഓരോ വസ്തുക്കൾ കാണുമ്പോഴും അവ തിരിച്ചറിയാനും അവയുടെ പേര് എടുത്ത് പറയാനും തുടങ്ങി. ഇത് ശ്രദ്ധയിൽപെട്ടത്തോടെ ദൃശ്യങ്ങൾ പകർത്തി റെക്കോഡ്സിലേക്ക് അയക്കുകയായിരുന്നു.
40 വിഭിന്നമായ വസ്തുക്കൾ, 20 ഓളം മൃഗങ്ങൾ, 16 ശരീരഭാഗങ്ങൾ, 13 വാഹനങ്ങൾ, 10 കൂട്ടം പഴങ്ങൾ, 9 പക്ഷികൾ, അങ്ങനെ 123 വസ്തുക്കളെ കുഞ്ഞിന് പേര് എടുത്ത് പറയാനും തിരിച്ചറിയാനും സാധിക്കും. കുട്ടിക്ക് ആഴ്ചയിലെ ദിവസങ്ങളും അക്കങ്ങളും കാണാപ്പാഠം അറിയാം. ഫ്ലൈയിങ് കിസും കൈവീശി കാണിക്കാനും തുടങ്ങി 10 ഓളം ചേഷ്ടകളും കാണിക്കും.
fdsdfsadasas
