ദമ്മാമിൽ 40 ട്രാഫിക് സിഗ്നലുകൾ ഒഴിവാക്കി; യാത്രാസമയം 10 മിനിറ്റ് കുറച്ചു
ഷീബ വിജയൻ
ദമ്മാം I ദമ്മാം നഗരത്തിലെ 40 ട്രാഫിക് സിഗ്നലുകൾ നീക്കം ചെയ്യുകയും, പകരം വഴിതിരിച്ചുവിടലുകളും റോഡ് പുനഃക്രമീകരണങ്ങളും നടപ്പിലാക്കുകയും ചെയ്തു. ഗതാഗത കുരുക്ക് കുറയ്ക്കാനും യാത്രാ സമയം ഗണ്യമായി മെച്ചപ്പെടുത്താനുമുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് നടപ്പിലാക്കിയ ഈ പരിഷ്‌കാരം വഴി, തിരക്കേറിയ മേഖലകളിലെ ശരാശരി യാത്രാ സമയം 10 മിനിറ്റോളം കുറയ്ക്കാൻ സാധിച്ചതായി സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പ്രധാനപ്പെട്ട കവലകളിൽ നടപ്പാക്കിയ ഈ എഞ്ചിനീയറിംഗ് പരിഹാരങ്ങൾ ഗതാഗത വെല്ലുവിളികളെ നേരിടാനും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനകരമാകുന്ന കാര്യക്ഷമവും സുസ്ഥിരവുമായ ഗതാഗതം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണ്.പദ്ധതിയുടെ ഭാഗമായി പാലങ്ങളും തുരങ്കങ്ങളും നിർമ്മിക്കുക, ഗതാഗത ദിശകൾ ഏകീകരിക്കുക, യു-ടേണുകൾ കൂട്ടിച്ചേർത്ത് സിഗ്നലുകളിലെ തിരക്ക് കുറയ്ക്കുക തുടങ്ങിയ പരിഹാരങ്ങളാണ് നടപ്പിലാക്കിയത്.
xxasas
