ഖത്തറിൽ കെട്ടിട പെർമിറ്റ് നൽകാൻ എ.ഐ സംവിധാനം


ഷീബ വിജയൻ


ദോഹ I കെട്ടിട പെർമിറ്റ് നൽകാൻ എ.ഐ സംവിധാനവുമായി ഖത്തർ. രാജ്യത്തിന്റെ ഡിജിറ്റൽ മുന്നേറ്റം വേഗത്തിലാക്കാനും സർക്കാർ സേവനങ്ങളുടെ ഗുണമേന്മയും കാര്യക്ഷമതയും വർധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് നടപടി. വിവിധ മേഖലകളിലുടനീളം സർക്കാർ ജോലികളിൽ എ.ഐ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് പ്രോത്സാഹനമാണിത്. സാധാരണ 30 ദിവസത്തോളം എടുക്കുന്ന കെട്ടിട നിർമാണാനുമതി, ഇനിമുതൽ രണ്ട് മണിക്കൂറിനുള്ളിൽ നൽകാൻ കഴിയും. എൻജിനീയറിങ് ഡ്രോയിങ്ങുകൾ അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് എ.ഐ പരിശോധനയിലൂടെ എളുപ്പം മനസ്സിലാക്കാം. സാങ്കേതിക നടപടിക്രമങ്ങൾ ലഘൂകരിക്കാനും അതേസമയം, കൃത്യതയോടെ നടപ്പാക്കാനും സാധിക്കും. കൂടാതെ, ഇടപാടുകൾ വേഗത്തിലാക്കാനും, എൻജിനീയറിങ് -കൺസൾട്ടിങ് ഓഫിസുകളെ സഹായിക്കാനും, നടപടിക്രമങ്ങൾ ലളിതമാക്കാനും സാധിക്കുന്നു. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഡിജിറ്റൽ മുന്നേറ്റത്തിൽ പ്രധാനപ്പെട്ട നാഴികക്കല്ലാണിത്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പങ്കെടുത്ത ചടങ്ങ് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

article-image

dfdfwadefwsa

You might also like

  • Straight Forward

Most Viewed